
Malayalam
ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.. സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധ; വിവാദങ്ങളിൽ പ്രതികരിക്കാനില്ല; തുറന്ന് പറഞ്ഞ് ഷറഫുദീൻ
ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.. സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധ; വിവാദങ്ങളിൽ പ്രതികരിക്കാനില്ല; തുറന്ന് പറഞ്ഞ് ഷറഫുദീൻ

അഞ്ചര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. നടന് മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
ചിത്രത്തിൽ നായകനായെത്തുകയാണ് നടൻ ഷറഫുദീനാണ്. ഏറെ പ്രതീക്ഷയുള്ള സിനിമയാണിതെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിനെന്നും ഷറഫുദീൻ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
ഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും സിനിമയിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും ഷറഫുദീൻ പറഞ്ഞു.’കലയുടെ ഭാഗത്ത് മാത്രം നിൽക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല,’ ഷറഫുദീൻ പറഞ്ഞു.
സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. സ്ത്രീപക്ഷ സിനിമയാണെന്ന് പറയാൻ പറ്റില്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്,’ ഷറഫുദീൻ പറഞ്ഞു
ഭാവനയും ഷറഫുദീനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്നു. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...