Connect with us

സൂര്യ – മോഹൻലാൽ ചിത്രത്തിൽ നിന്നും ഞാൻ പുറത്തു പോകുന്നു – അല്ലു സിരിഷ്

Malayalam Breaking News

സൂര്യ – മോഹൻലാൽ ചിത്രത്തിൽ നിന്നും ഞാൻ പുറത്തു പോകുന്നു – അല്ലു സിരിഷ്

സൂര്യ – മോഹൻലാൽ ചിത്രത്തിൽ നിന്നും ഞാൻ പുറത്തു പോകുന്നു – അല്ലു സിരിഷ്

സൂര്യ – മോഹൻലാൽ ചിത്രത്തിൽ നിന്നും ഞാൻ പുറത്തു പോകുന്നു – അല്ലു സിരിഷ്

സൂര്യയുടെ മുപ്പത്തിയേഴാം ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നും നിരവധി പ്രമുഖ താരങ്ങളാണ് അണി നിരക്കുന്നത് . മോഹൻലാൽ , അല്ലു സിരിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും പുറത്തു പോകുകയാണെന്ന് അല്ലു സിരിഷ് അറിയിച്ചു.

ഡേറ്റ് ഇല്ലാത്തത് കൊണ്ട് സിനിമയില്‍ നിന്ന് പുറത്തുപോകുന്നുവെന്നാണ് അല്ലു സിരീഷിന്റെ വിശദീകരണം. കെ. വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.‘ഞാന്‍ സൂര്യയുടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നു. ഞാന്‍ പ്രധാനവേഷത്തിലെത്തുന്ന എ.ബി.സി.ഡി എന്ന സിനിമയുടെ ഷെഡ്യൂളും സൂര്യാ ചിത്രത്തിന്റെ ഷെഡ്യൂളും കൂട്ടിമുട്ടുന്നു. അതിനാല്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്നു. കെ.വി ആനന്ദ് സാര്‍ എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്.’

ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. കെ.വി ആനന്ദിനും സൂര്യയ്ക്കും ഹൃദയംനിറഞ്ഞ നന്ദി. ഈ സിനിമയുടെ വിജയത്തിന് പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഈ മനോഹരമായ ടീമിനൊപ്പം ജോലിചെയ്യാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു- അല്ലു സിരീഷ് പറഞ്ഞു.

Suriya - Copy

allu sirish not a part of suriya movie

More in Malayalam Breaking News

Trending

Recent

To Top