Connect with us

ഞാനും ചൂഷണത്തിനിരയാണ് എന്ന് മംമ്‌ത !! വീണ്ടും വിവാദമായി മംമ്‌തയുടെ മറുപടി

Malayalam Breaking News

ഞാനും ചൂഷണത്തിനിരയാണ് എന്ന് മംമ്‌ത !! വീണ്ടും വിവാദമായി മംമ്‌തയുടെ മറുപടി

ഞാനും ചൂഷണത്തിനിരയാണ് എന്ന് മംമ്‌ത !! വീണ്ടും വിവാദമായി മംമ്‌തയുടെ മറുപടി

ഞാനും ചൂഷണത്തിനിരയാണ് എന്ന് മംമ്‌ത !! വീണ്ടും വിവാദമായി മംമ്‌തയുടെ മറുപടി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചക്ക് വഴി വെച്ച സംഭവമായിരുന്നു നടി മംമ്‌ത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്‌താവനകൾ. സ്‌ത്രീകൾ അക്രമിക്കപെടാൻ കാരണം അവർ തന്നെയാണെന്നും, ഒരു സ്ത്രീ സംഘടനയുടെ ആവശ്യം മലയാളസിനിമയിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ മംമ്‌തയ്‌ക്കെതിരെ നടി റിമ കല്ലിങ്കലും, ആഷിഖ് അബുവുമൊക്കെ രംഗത്തെത്തിയിരുന്നു.

മംമ്‌തയെ ടാഗ് ചെയ്‌ത്‌ റിമ കല്ലിങ്കൽ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് മറുപടിയുമായി മംമ്‌താ എത്തിയിരിക്കുന്നത്. സ്‌ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അറിയാതെയല്ല തൻ പ്രതികരിച്ചതെന്നാണ് മംമ്‌ത പറയുന്നത്. ബഹുമാനക്കുറവും, ആക്ഷേപവും, അക്രമണവുമെല്ലാം വിശ്വസിച്ച പുരുഷന്മാരിൽ നിന്ന് താൻ നേരിട്ടിട്ടുണ്ട്. പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കണമെന്നും റിമയോട് മറുപടിയായി താരം പറഞ്ഞു.

“നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് വെച്ച് എനിക്കത് മനസ്സിലാകാതിരിക്കില്ല. സ്വാഭാവികമായി അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് ഞാനും ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.”- മംമ്‌ത പറയുന്നു.

എനിക്ക് എംപതിയോ ഐക്യുവോ ഇല്ലാതായിട്ടില്ലെന്നും, എനിക്കില്ലാത്ത തെറ്റ് ചെത്തവരോടുള്ള ക്ഷമയാണെന്നും മംമ്ത പറഞ്ഞു. ബലാത്സംഗിയെന്ന് തെളിഞ്ഞാല്‍ അവരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും രണ്ടാമത് ഒരവസരം കൊടുക്കരുതെന്നും താരം പറയുന്നു.

സ്‌ത്രീകൾ പ്രതികരിക്കണമെന്നും, തന്റെ ശബ്ദം ഉയർത്തി ഇനി ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്നും മംമ്‌ത കൂട്ടിച്ചേർത്തു.

Mamtha Mohandas’s reply for Rima kallingal

 

Continue Reading
You may also like...

More in Malayalam Breaking News

Trending