
News
കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസിലെ ജിമിന് കൊറിയന്‍ സീരീസിലേയ്ക്ക്; ആകാംക്ഷയോടെ പ്രേക്ഷകര്‍
കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസിലെ ജിമിന് കൊറിയന്‍ സീരീസിലേയ്ക്ക്; ആകാംക്ഷയോടെ പ്രേക്ഷകര്‍

ലോകപ്രശസ്തമായ കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസിലെ അംഗമായ ജിമിന് കെ ഡ്രാമയിലേക്ക്. കൊറിയന്‍ സീരീസ് ആയ അവര്‍ ബ്ലൂസില്‍ തന്റെ ആദ്യ ഗാനം ആലപിക്കാന്‍ ഒരുങ്ങുകയാണ് താരം. ഏപ്രില്‍ 9-നാണ് സീരീസ് റിലീസ് ചെയ്യുന്നത്. ബിടിഎസ് അവരുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ബിടിഎസ് അംഗങ്ങളായ ജിന്നും വിയും കെ ഡ്രാമയ്ക്ക് വേണ്ടി ഇതിനു മുന്‍പ് പാടിയിട്ടുണ്ട്.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ആരാധകര്‍ അറിയിച്ചു.
അതേസമയം, ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബാങ്തന്‍ സോണിയോണ്ടിന്റെ തത്സമയ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം. കൊറിയയിലെ സിയോളില്‍ നടക്കുന്ന ഏഴംഗ ബോയ് ബാന്റിന്റെ ത്രിദിന സംഗീത പരിപാടിയില്‍ തത്സമയം പങ്കെടുക്കാനുള്ള അവസരമാണ് ബി.ടി.എസ് ഇന്ത്യന്‍ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത തിയറ്ററുകളില്‍ ബോയ് ബാന്റിന്റെ സംഗീത പ്രദര്‍ശനം തത്സമയം നടത്തി അതില്‍ പങ്കെടുക്കാനുള്ള അവസരമാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്. പി.വി.ആര് പിക്ചേഴ്സ്, ഹൈബ് ധഎച്ച്.ഐ.ബി.ഇപ, ട്രഫല്ഗര് റിലീസിങ് എന്നീ സിനിമ വിതരണ കമ്ബനികളുമായി സഹകരിച്ച് ഇന്ത്യയിലെ 26 നഗരങ്ങളിലുള്ള പി.വി.ആര് തിയേറ്ററുകളിലാണ് തത്സമയ പരിപാടി പ്രദര്‍ശിപ്പിക്കുക.
‘ബി.ടി.എസ് പെര്മിഷന് ടു ഡാന്‍സ് ഓണ്‍ സ്റ്റേജ് സിയോള്‍: ലൈവ് വ്യൂവിംഗ്’ എന്നാണ് പേര്. കോവിഡിന് ശേഷം ആദ്യമായാണ് ബി.ടി.എസ് സിയോളില്‍ ഇത്തരമൊരു സംഗീത വിരുന്നൊരുക്കുന്നത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...