
News
സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട അന്തരിച്ചു; രണ്ട് വര്‍ഷക്കാലമായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയില്‍
സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട അന്തരിച്ചു; രണ്ട് വര്‍ഷക്കാലമായി തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയില്‍

പ്രശസ്ത തെലുങ്ക് സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ചികിത്സയിലായിരുന്നു.
എ.ആര് റഹ്മാന്, യുവന് ശങ്കര്‍ രാജ, ഡി ഇമ്മന്‍, ഹാരിസ് ജയരാജ്, മണി ശര്‍മ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം കണ്ടികൊണ്ട പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ടികൊണ്ടയുടെ വിയോഗത്തില്‍ തെലുങ്കു സിനിമാപ്രവര്‍ത്തകര്‍ അനുശോചിച്ചു.
ആന്ധ്രയിലെ നഗുര്ലപ്പള്ളിയിലാണ് കണ്ടികൊണ്ട ജനിച്ചത്. ഓസ്മാനിയ യൂണിവേഴ്സിറ്റില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്.
2001 ല്‍ പുറത്തിറങ്ങിയ ഇട്ലു ശ്രവണി സുബ്രഹ്മണ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇഡിയറ്റ്, ശിവമണി, സത്യം, 143, സൂപ്പര്‍, ചക്രം, ഭഗീരഥ, പോക്കിരി, ചക്രം, മുന്ന, ധീസ, തുപ്പാക്കി തെലുങ്ക് ഡബ്ബിങ്, സുകുമാരുഡു, ലിംഗ- തെലുങ്ക് ഡബ്ബിങ്, ടെംപര്‍ തുടങ്ങി അമ്ബതോളം സിനിമകള്‍ക്ക് വേണ്ടി നൂറിലേറെ ഗാനങ്ങള്‍ രചിച്ചു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...