ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ റയാന് കൂഗ്ലർ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നും അറ്റ്ലാന്റ പൊലീസ് അറസ്റ്റ് ചെയ്തത്.
കൗണ്ടറിലെത്തി തന്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും റയാന് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ റയാന്റെ വാക്കുകളെ ടെല്ലര്‍ തെറ്റിദ്ധരിക്കുയും മോഷ്ടിക്കാനെത്തിയ ആളാണെന്ന് ധരിച്ച് ബാങ്കിലെ അലാറം അമര്‍ത്തുകയുമായിരുന്നു. ഇടതോടെ മേലുദ്യോഗസ്ഥന് ഉടന്‍ തന്നെ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
പൊലീസ് എത്തി റയാനെ വിലങ്ങ് വച്ച് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് റയാന് ആരാണെന്ന് തിരിച്ചറിയുകയും, അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസിന് അബദ്ധം മനസ്സിലായത്.
അദ്ദേഹത്തെ ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റ പൊലീസും സംവിധായകനോട് മാപ്പ് പറഞ്ഞു. ബ്ലാക്ക് പാന്തര്‍ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് റയാന് കൂഗ്ലര്‍.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....