
Malayalam Breaking News
രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയവാര്യർക്ക് പറയാനുള്ളത്…
രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയവാര്യർക്ക് പറയാനുള്ളത്…
Published on

രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയവാര്യർക്ക് പറയാനുള്ളത്…
തന്റെ കണ്ണിറുക്കൽ രാഹുൽ ഗാന്ധിയും ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രിയ വാര്യർ. ഇന്നലെ ലോക്സഭയിൽ ബി.ജെ.പി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും, മോദിയെ ആശ്ലേഷിച്ചതും, തുടർന്ന് രാഹുൽ ഗാന്ധി നടത്തിയ കണ്ണിറുക്കലുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
“കോളേജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഈ വാര്‍ത്ത ഞാന്‍ കേട്ടത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോഡിയെ കണ്ണിറുക്കി കാണിച്ചുഎന്നായിരുന്നു ആ വാർത്ത. സിനിമയില്‍ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച തനിക്ക് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണിത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. താന്‍ ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണ്.” – ANI ന്യൂസ് ഏജന്‍സിക്ക് നല്കിയ പ്രതികരണത്തില്‍ പ്രിയ വാര്യർ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ വാര്യർ.
ആ ഒരൊറ്റ ഗാനത്തിലൂടെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും കോടികണക്കിന് ആരാധകരെ നേടിയ പ്രിയ ഇപ്പോൾ പരസ്യങ്ങൾക്കായി വാങ്ങുന്നത് ലക്ഷകണക്കിന് രൂപയാണ്.
Priya varriar about Rahul gandhi’s wynk at parliament
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...