Connect with us

ഷക്കീലയുടെ ജീവിതകഥ സിനിമയാകുന്നു; നായികയായി അഭിനയിക്കുന്ന റിച്ച ചദ്ദ പുറത്തു വിട്ട ബിക്കിനി ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡിങ്

Malayalam Breaking News

തെന്നിന്ത്യൻ മാദകറാണി ഷക്കീലയുടെ ജീവിതകഥ സിനിമയാകുന്നതായി മുൻപേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗ്യാങ്‌സ് ഓഫ് വാസിപൂർ, ഫുക്രേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ച ഛദ്ദയാണ്  ഷക്കീലയായി വേഷമിടുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ആ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ റിച്ച.

സ്വിമ്മിങ് പൂളിൽ നീന്തുന്ന ഒരു ബിക്കിനി ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച നടി അത് ഷക്കീല ബയോപിക്കിന്റെ ചിത്രീകരണത്തിൽ നിന്നുള്ളതാണെന്ന സൂചനകളും നൽകി.

ഇന്ദ്രജിത്ത് ലങ്കേഷ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിച്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ട ആ ബിക്കിനി ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ബിക്കിനിയിൽഅതീവ ഗ്ലാമറസായി സ്വിമ്മിങ് പൂളിൽ നീന്തുന്ന ചിത്രം പങ്കുവെച്ച നടി താൻ വളരെ സന്തോഷവതിയാണെന്നും, ഷൂട്ടിംഗ് നടക്കുന്ന വനത്തിനുള്ളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെന്നും കുറിച്ചു.

സിനിമയിലും അതീവ ഗ്ലാമറസ്സായിട്ടാണ് റിച്ച ചദ്ദ എത്തുന്നത്. ഷക്കീലയുടെ കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പുലര്‍ത്താനായി താരം മലയാള പഠിക്കുന്നു എന്നുള്ള ചില വാർത്തകളും പുറത്തു വന്നിരുന്നു. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

16ആം വയസ്സിൽ സിനിമയിൽ അഭിനയം തുടങ്ങിയ ഷക്കീലയുടെ സംഭവബഹുലമായ ജീവിതകഥയാണ് ചിത്രത്തിൽ പറയുന്നത്. പുരുഷന്മാർ അരങ്ങുവാണിരുന്ന മലയാള സിനിമ ലോകത്ത് വരേക്കാളും മുകളിൽ ഒരു സ്ഥാനം നേടിയെടുത്ത ഷക്കീലയുടെ ജീവിതം തിരശീലയിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

Richa chadda’s new bikini photos from Shakila biopic

More in Malayalam Breaking News

Trending