
Malayalam
ചാലക്കുടിക്കാര്‍ക്ക് സമ്മാനവുമായി മണിയുടെ യുഎഇ ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ചാലക്കുടിക്കാര്‍ക്ക് സമ്മാനവുമായി മണിയുടെ യുഎഇ ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ താരമായിരുന്നു കലാഭവന്‍ മണി. മണിയുടെ നാടന്‍ പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ മൂളി നടക്കാറുണ്ട്. അത്രയേറെ ആസ്വാദകരായിരുന്നു മണിയുടെ ഓരോ നാടന്പ്പാട്ടിനും. അതുല്യകലാകാരന് വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഇന്നും ജീവനുണ്ട്.
ലോകത്തിന്റെ വിവിധ കോണുകളിലെത്തി നാടന്‍ പാട്ടിന്റെ സ്വീകാര്യത വര്‍ധിപ്പിച്ച മണിയ്ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ആരാധകര്‍ ഏറെയാണ്. സൗദി അറേബ്യയില്‍ നിന്നുള്ള കലാഭാവന്‍ മണി ആരാധകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്ലബ്ബ് എഫ്എം യുഎഇ.
ഹാഷിം അബ്ബാസ് എന്നാണ് അറബി ആരാധകന്റെ പേര്. ചാലക്കുടിക്കാര്‍ക്ക് സമ്മാനമായി ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട എന്ന ഗാനവും ഹാഷിം ആലപിക്കുന്നുണ്ട്. പാട്ട് വളരെ വേഗതിയിലുള്ളതാണെന്നും ശ്രമിക്കാമെന്നുമൊക്കെ പറഞ്ഞായിരുന്നു ഹാഷിം പാടിയത്.
മിമിക്രി വേദികളില്‍ നിന്ന് മലയാള സിനിമയുടെ മുഖ്യധാരയിലേക്കെത്തിയ മണി 2016 മാര്‍ച്ച് ആറിനായിരുന്നു അന്തരിച്ചത്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയ മികവിന് ദേശിയ, സംസ്ഥാന പുരസ്കാരങ്ങള്‍ മണിക്ക് ലഭിച്ചിട്ടുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...