Connect with us

ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ട് ;കൊമ്പൻ അമ്പാടി ആദ്യമായി മുട്ടുകുത്തി; ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ പുത്തൻ കഥയിലേക്ക്!

Malayalam

ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ട് ;കൊമ്പൻ അമ്പാടി ആദ്യമായി മുട്ടുകുത്തി; ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ പുത്തൻ കഥയിലേക്ക്!

ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ട് ;കൊമ്പൻ അമ്പാടി ആദ്യമായി മുട്ടുകുത്തി; ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ പുത്തൻ കഥയിലേക്ക്!

മലയാള മിനിസ്ക്രീൻ പാരമ്പരകൾക്ക് ആകമൊത്തത്തിൽ ഒരു മാറ്റം സംഭവിക്കാൻ പോകുന്നപോലെ തോന്നുന്നുണ്ട്. സാധാരണ സീരിയലുകളൊക്കെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടത് എന്ന ടാഗ് ലൈനോടെ ആണ് വരാറുള്ളത്. എന്നാൽ യൂത്തും ഇപ്പോൾ സീരിയൽ കാണുന്നത് വിനോദമാക്കിയിട്ടുണ്ട്. ഒരു കൂട്ടം ടീംസ് സീരിയൽ കാണുന്നത് ട്രോളുകൾ ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന വ്യത്യാസമേ ഉള്ളു. അങ്ങനെ ട്രോൾ ചെയ്തിട്ടായാലും കണ്ണീർ കഥകളൊക്കെ മാറി സീരിയലുകൾ ഇപ്പോൾ മികച്ചു വരുന്നതായിട്ട് ഒരു അഭിപ്രായം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഇന്നിപ്പോൾ അമ്മയറിയാതെ പരമ്പര ഒട്ടും തന്നെ വലിച്ചുനീട്ടി കുളമാക്കാതെ പോയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ അപർണ്ണ വിനീത് ബന്ധവും വലിയ ക്ളീഷേ ആക്കാതെ അല്പം തമാശ ഒക്കെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

ഇന്നേതായാലും അലീന അമ്പാടി ഒരു സൂപ്പർ സീൻ കാണാം.. നമ്മളെല്ലാവരും കണ്ടുനിർത്തിയത് ദ്രൗപതിയമ്മയുടെ നിർത്തടാ എന്ന ഡയലോഗിലായിരുന്നല്ലോ? തമാശ ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും പിന്നാലെ നടക്കുന്ന ശങ്കരൻ മാമ വരെ ആ നിർത്തടയിൽ ഞെട്ടിപ്പോയി, അമ്പാടി ആദ്യമായി പേടിച്ചു പോയ പോലെ സ്റ്റക്ക് ആയി നിന്നു.

“മോതിരകൈമാറ്റം നടത്താതെ നീ ഇവിടുന്നു ട്രൈനിങ്ങിനു പോകേണ്ട…” എന്നും കൂടി ദ്രൗപതി ‘അമ്മ കട്ടായം പറഞ്ഞപ്പോൾ, അമ്പാടി…. ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടൂ…” എന്ന അവസ്ഥയായി. അതുപോലെ അലീനയെയും വെറുതെ വിട്ടിട്ടില്ല,,, അലീനയ്ക്ക് ഇത് സമ്മതമല്ലങ്കിൽ നിർത്തിക്കോണം ഈ ബന്ധം എന്നാണ് ദ്രൗപതി ‘അമ്മ പറഞ്ഞത് ..

ഇന്ന് നിങ്ങൾ ഏറ്റവും കൂടുതൽ ചിരിക്കാൻ പോകുന്നത് ഈ തുടക്കം ഉള്ള എപ്പിസോഡ് തന്നെയാണ്. എല്ലാം കഴിഞ്ഞിട്ട് അമ്പാടി ശങ്കരൻ മാമനെ നോക്കി ഒരു എക്സ്പ്രെഷൻ ഉണ്ട്. അപ്പോൾ ശങ്കരൻ മാമൻ തിരിഞ്ഞൊരു നിൽപ്പാണ്…

പിന്നെ അമ്പാടിയും അലീനയും ഇന്ന് തമ്മിൽ കണ്ടു ഈ വിഷയം സംസാരിക്കുന്ന സീൻ കൂടി ഉണ്ട്. ശരിക്കും അലീന എന്തുകൊണ്ടാണ് വിവാഹം ഇപ്പോൾ വേണ്ട എന്ന് പറയുന്നത് എന്നൊക്കെ കാണാം.. അതിനിടയിൽ അപർണ്ണയുടെ സംസാരവും ഇന്ന് രസമായിരുന്നു.. അപർണ്ണ കിട്ടിയ തക്കം നോക്കി അലീനയെ വേണ്ടപോലെ കൈകാര്യം ചെയ്യുന്നുണ്ട്.

പക്ഷെ അപർണ്ണ വിനീതമായി ചേർന്ന് ഇന്ന് തന്നെ ഒരു പണി പ്ലാൻ ചെയുന്നുണ്ട്, ഇങ്ങനെ പോയാൽ ഈ ആഴ്ച തന്നെ അപർണ്ണയും വിനീതും ക്ലോസ് ആകും.. നമുക്ക് നോക്കാം വിനീത് അപർണ്ണ ബന്ധം കയ്യോടെ പൊക്കിയാൽ അലീനയും അമ്പാടിയും എന്താകും ചെയുക എന്ന്..

about ammayariyathe

More in Malayalam

Trending

Recent

To Top