
News
വലൈമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേയ്ക്ക് പെട്രോള്‍ ബോംബേറ്; ഒരാള്‍ക്ക് പരിക്ക്
വലൈമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേയ്ക്ക് പെട്രോള്‍ ബോംബേറ്; ഒരാള്‍ക്ക് പരിക്ക്

അജിതിന്റെ പുതിയ സിനിമ വലൈമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേയ്ക്ക് പെട്രോള്‍ ബോംബേറ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. സിനിമ തിയേറ്ററിന് മുന്നില്‍ നിന്നിരുന്ന അജിതിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്.
സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെയാണ് നവീന്‍ കുമാര്‍ എന്നയാള്‍ക്ക് നേരെ ബോംബ് എറിഞ്ഞത്. കുമാറിന് നിസാരപരിക്കേറ്റു.
ബോംബ് എറിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തെ തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. എച്ച് വിനോത് ആണ് വാലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...