
Malayalam Breaking News
WCC പോലെയൊരു സംഘടനയുടെ ആവശ്യമില്ല എന്ന് മമ്താ മോഹൻദാസ് !! അതിനുള്ള കാരണവും മമ്ത പറയുന്നു…
WCC പോലെയൊരു സംഘടനയുടെ ആവശ്യമില്ല എന്ന് മമ്താ മോഹൻദാസ് !! അതിനുള്ള കാരണവും മമ്ത പറയുന്നു…
Published on

WCC പോലെയൊരു സംഘടനയുടെ ആവശ്യമില്ല എന്ന് മമ്താ മോഹൻദാസ് !! അതിനുള്ള കാരണവും മമ്ത പറയുന്നു…
സ്വന്തം നിലപാടുകൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ് മമ്താ മോഹൻദാസ്. തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കെ ക്യാൻസർ ബാധിച്ചിട്ടും അതിനോട് പൊരുതി വീണ്ടും സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണവർ. ഇപ്പോഴിതാ മലയാള സിനിമയിൽ സ്ത്രീകൾക്കായി നിലവിൽ വന്ന പുതിയ സംഘടനയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്ത.
WCC പോലെയുള്ള ഒരു സംഘടയുടെ ആവശ്യം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് മമ്ത പറയുന്നത്. ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ ഈ വെളിപ്പെടുത്തൽ. താൻ ആ സംഘടനയുടെ ഭാഗമല്ലെന്നും മമ്ത വ്യക്തമാക്കി. സ്ത്രീകൾക്ക് മാത്രമായി എന്തിനാണ് അങ്ങനെയൊരു സംഘടന ?! ഞാൻ വ്യത്യസ്തയാണ്. ഞാൻ ചിന്തിക്കുന്നതും അങ്ങനെ തന്നെയാണ്. അത് കൊണ്ടാകാം തനിക്കങ്ങനെ തോന്നിയതെന്നും മമ്ത പറഞ്ഞു.
താരസംഘടന ‘അമ്മ’യെക്കുറിച്ചള്ള തന്റെ നിലപാടുകളും മമ്ത അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. താൻ ആകെ ഒരു തവണ മാത്രമേ ‘അമ്മ’ മീറ്റിംഗിൽ പങ്കെടുത്തിട്ടുള്ളൂ എന്നും, അതിനാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യപെടുന്നതെന്ന കാര്യത്തെ കുറിച്ച്
തനിക്കൊന്നുമറിയില്ലെന്നും മമ്ത പറഞ്ഞു. എന്റെ ജോലി കഴിഞ്ഞു ഞാൻ ഇവിടെ നിൽക്കാറില്ല. എന്റെ കാര്യങ്ങളെല്ലാം ഞാൻ സ്വയമാണ് ചെയ്യാറുള്ളത് – മമ്ത കൂട്ടിച്ചേർത്തു.
Mamtha Mohandas about WCC and AMMA
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...