‘എന്റെ പെൺകുഞ്ഞ്;’ കുഞ്ഞിനൊപ്പമുളള ആദ്യത്തെ ഫോട്ടോ പങ്കുവച്ച് നടി പാർവ്വതി!

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വതി അരുണ്‍. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി അരുണുമായുള്ള വിവാഹത്തോടെയാണ് ഇന്റസ്ട്രിയില്‍ നിന്നും മാറി നിന്നത്. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദര ഘട്ടം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് താര ജോഡികള്‍.
ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ആദ്യമായി പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് പാര്‍വ്വതി. ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താര ദമ്പതികള്‍ പക്ഷെ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. നേരത്തെ അരുണ്‍ പാര്‍വ്വതിയുടെയും കുഞ്ഞിന്റെയും കൈ പിടിച്ച് ‘എന്റേത്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ മുഖം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടേണ്ട എന്ന് തന്നെയാണ് ഇരുവരുടെയും തീരുമാനം എന്ന് അതിലൂടെ വ്യക്തം.
കുഞ്ഞിനെ കൈയ്യിലെടുത്ത്, അതിന്റെ മുഖം നോക്കി ചിരിയ്ക്കുന്ന ഫോട്ടോയാണ് പാര്‍വ്വതി ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ‘എന്റെ പെണ്‍കുഞ്ഞ്’ എന്നാണ് അടികുറിപ്പ്. അരുണ്‍ രാവണ്‍ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. ചുംബിയ്ക്കുന്ന ഇമോജിയാണ് അരുണിന്റെ കമന്റ്. അതേ ഇമോജി മറുപടിയായി പാര്‍വ്വതിയും പങ്കുവച്ചു. കുഞ്ഞിനോടും അമ്മയോടും ഉള്ള സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് വന്നു കൊണ്ടിരിയ്ക്കുന്നത്.
അരുണും പാര്‍വ്വതിയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. ചേച്ചി മൃദുലയ്ക്ക് മുന്നേ ഇരുവരും പ്രണയിച്ച് ഒളിച്ചോടി. വിവാഹ ശേഷം ഇരു കുടുംബവും യോജിക്കുകയായിരുന്നു. പിന്നീടുള്ള അനിയത്തിയുടെ കുടുംബ വിശേഷവും ഗര്‍ഭകാലവും കുഞ്ഞിന്റെ വിശേഷവും എല്ലാം മൃദുലയും തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
about parvathy
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...