ആറാട്ട് സിനിമയ്ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സംവിധായകന്..വ്യാജ പ്രചാരണത്തിന് കോട്ടക്കല്‍ പൊലീസ് കേസെടുത്തു

ആറാട്ട് സിനിമയ്ക്കെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നുവെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിന് കോട്ടക്കല്‍ പൊലീസ് കേസെടുത്തെന്നും സംവിധായകന് വ്യക്തമാക്കിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു
സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളില്ല എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സിനിമ കാണാത്തവരാണ് ഈ അപവാദ പ്രചാരണം നടത്തുന്നതെന്ന് സംവിധായകന് പറയുന്നു.
ഫെബ്രുവരി 18 നാണ് ചിത്രം റിലീസ് ചെയ്തത് . ആറാട്ടിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.തിരുവനന്തപുരത്തു നിന്നും പാലക്കാട് പാട്ടത്തിനെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഇടപാട് സംബന്ധിച്ചുള്ള ഗോപന്റെ യാത്രയോടെയാണ് ആറാട്ടിന് തുടക്കമാകുന്നത്. കോമഡിക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്.
ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ലോകമെമ്പാടുമുള്ള 2700 സ്ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...