തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ അങ്കമാലി രവിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശരത് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. .വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമന്, പൈപ്പിന്‍ചുവട്ടിലെ പ്രണയം തുടങ്ങി നിരവധി സിനിമകളിലാണ് ശരത് പിന്നീട് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ രേഷ്മയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കിട്ടുള്ള അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ശരത്തും രേഷ്മയും വിശേഷങ്ങള്‍ പങ്കിട്ടത്.പ്രണയവിവാഹമായിരുന്നു. കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഇഷ്ടം തോന്നിയത്. പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ വീട്ടിലും പറഞ്ഞിരുന്നു. പപ്പയോട് ഇങ്ങനെയൊരാളെ ഇഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു രേഷ്മ പറഞ്ഞത്. മക്കളുടെ കാര്യങ്ങളൊക്കെയായി ഇപ്പോള്‍ തിരക്കിലാണ്. ഡാന്‍സാണ് അവള് പഠിച്ചതെന്നായിരുന്നു ശരത് പറഞ്ഞത്.ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. ഇഷ്ടമാണെന്ന് രണ്ടാളും പറഞ്ഞിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അന്യോന്യമുള്ള ഇഷ്ടവും തിരിച്ചറിഞ്ഞിരുന്നു.
ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്നായിരുന്നു രേഷ്മ പറഞ്ഞത്. ക്യാംപസിലെ ഒരു പരിപാടിക്കിടയില്‍ വിളിച്ച് ഞാനാണ് സംസാരിച്ചത്. ചേട്ടാ, ചേട്ടനോടെനിക്കൊരു അട്രാക്ഷന് തോന്നുന്നു എന്ന് പറഞ്ഞിരുന്നു. അത്രയേ പറഞ്ഞുള്ളൂയെന്നായിരുന്നു രേഷ്മയുടെ കമന്റ്.രേഷ്മ നല്ലൊരു കുക്കാണ്, ഞാന്‍ എന്ത് പറഞ്ഞാലും ഉണ്ടാക്കിത്തരും. ക്ഷമയുള്ളതും അവള്‍ക്കാണ്. ചെറിയ കാര്യങ്ങള്‍ക്ക് ചൂടാവുന്നയാളാണ് ചേട്ടന്. വെച്ച സാധനങ്ങളെല്ലാം അതേ സ്ഥലത്ത് തന്നെ കാണണം, ഷൂട്ടിന് പോവുമ്പോള്‍ അങ്ങനെ വിളിക്കുന്നതൊന്നും ഇഷ്ടമില്ല. ദേഷ്യം വരുമ്പോള്‍ അപ്പാനിയാവുമെന്നുമായിരുന്നു ശരത് പറഞ്ഞത്. ഇങ്ങോട്ട് ചൂടാവുമ്പോള്‍ തിരിച്ചങ്ങോട്ടും ചൂടാവാറുണ്ട്.നമ്മളുടേതായ മുഹൂര്‍ത്തങ്ങളെല്ലാം ഓര്‍ത്തിരിക്കാറുണ്ട്. പ്രധാനപ്പെട്ട ദിനങ്ങളും ആഘോഷിക്കാറുണ്ട്. ശരത്തേട്ടനാണ് ആദ്യം സോറി പറയുന്നത്. 2 ദിവസമൊക്കെ വഴക്ക് പിടിച്ച് നിന്നാല്‍ പിന്നെ കൈയ്യില്‍ നിന്നും പോവും. ലൊക്കേഷനിലേക്കെത്തിയാല് മേക്കപ്പിന് മുന്‍പ് അമ്മയേയും രേഷ്മയേയും വിളിക്കുന്ന ശീലമുണ്ടെന്നും ശരത് പറഞ്ഞിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...