Malayalam
മധുരക്കണക്കുമായി അവർ വരുന്നു;നവാഗതനായ രാധേശ്യം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു !
മധുരക്കണക്കുമായി അവർ വരുന്നു;നവാഗതനായ രാധേശ്യം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു !
ഹരീഷ് പേരടി നായകനാകുന്ന ‘മധുര കണക്ക്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ട് മമ്മൂട്ടി.
ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്
എന്‍.എം. മൂവീസ്സിന്റെ ബാനറില്‍ നസീര്‍ എന്‍.എം. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എ ശാന്തകുമാര്‍ ആണ്. നിഷാ സാരംഗ്, അഞ്ജന അപ്പുക്കുട്ടന്‍, ദേവരാജന്‍, പ്രദീപ് ബാലന്‍, രമേശ് കാപ്പാട് എന്നിവരാണ് മധുര കണക്കിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് എല്‍ദോ ഐസക്കാണ്.
സംഗീതം പ്രകാശ് അലക്സാണ്ടര്‍, വത്സന്‍ ശങ്കരന്‍, എഡിറ്റര്‍ അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍, കല മുരളി ബേയ്പ്പൂര്‍, മേക്കപ്പ് സുജിത് പറവൂര്‍, കോസ്റ്റ്യൂം ചന്ദ്രന്‍ ചെരുവന്നൂര്‍, സ്റ്റില്‍സ് ഉണ്ണി ആയൂര്‍, ഡിസൈന്‍ സ്‌കൗട്ട് ഡിസൈന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് വി മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷാജി ഉമ്മന്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിഷാന്ത് പന്നിയങ്കര. പി.ആര്‍.ഒ. എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
About madhurakannakku