കൂടെവിടെ പ്രേക്ഷകർക്ക് റാണിയമ്മ എന്ന് പറഞ്ഞാൽ ഒരു വില്ലത്തിയാണ്. എന്നാൽ അതെ പ്രേക്ഷകരോട് നിഷാ മാത്യു എന്ന് പറഞ്ഞാൽ അവരുടെ മുഖം മാറും. സെലിനോഫൈൽ ബട്ടർ ഫ്കയ് ആണ് പ്രേക്ഷകർക്ക് നിഷാ മാത്യു.
ഇപ്പോഴിതാ താരത്തിന്റേതായി പുത്തൻ വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. സഖാവ് കമലയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലെക്സിൽ നിഷാ മാത്യുവിന്റെ ഫോട്ടോ കണ്ടതോടെയാണ് പുത്തൻ സർപ്രൈസ് ഒരുങ്ങുന്നു എന്ന് പ്രേക്ഷകർ മനസിലാക്കുന്നത്.
സംഭവം ഇങ്ങനെ , ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്ന പവിത്രന്, മാമുക്കോയ, ഹരീഷ് കണാരന്, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു.
‘പടച്ചോനേ ഇങ്ങള് കാത്തോളീ..’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, നിര്‍മ്മാതാക്കളായ ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണ്. വെള്ളം, അപ്പന് എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചത്.
ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിനിമയോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന നിഷാ, ജോയ് മാത്യു ചിത്രം ‘ഷട്ടറി’ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു നിഷയ്ക്ക്. ‘കുബേര രാശി’ എന്ന തമിഴ് ചിത്രത്തിലും നിഷാ അഭിനയിച്ചിട്ടുണ്ട്.
വീണ്ടും തിരിച്ചു മലയാളത്തിൽ എത്തിയപ്പോൾ കൈനിയയെ സിനിമകളാണ് നിഷാ മാത്യുവിനെ കാത്തിരുന്നത്. അങ്കിൾ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം , സുനാമി എന്നിവയാണ് റിലീസ് ആയ മറ്റു മലയാള ചിത്രങ്ങൾ.
ജിസ് ജോയി സംവിധാനം നിർവഹിക്കുന്ന ” ഇന്നലെവരെ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നു നിഷാ മാത്യുവിന്റെ പുത്തൻ സിനിമ. ആസിഫ് അലി , നിമിഷ സജയൻ , പെപ്പെ എന്നീ മുൻനിര താരങ്ങൾ അണിനിരക്കുന്ന സിനിമയാണിത്.
ബിനു അടിമാലിയെ നായകനാക്കി സലിം അഹമ്മദ് പ്രൊഡ്യൂസ് ചെയ്യുന്ന മൈ നെയിം ഈസ് അഴകൻ എന്ന സുഇനിമയും നിഷാ മാത്യുവിന്റേതായി ഒരുങ്ങുന്നുണ്ട്. പടച്ചോടെ ഇങ്ങള് കാത്തോളീ എന്ന സിനിമ നിഷാ മാത്യൂവിന്റെ അഭിനയ ജീവിതത്തിലെ പത്താമത്തെ സിനിമയാണ്.
ചുരുക്കിപ്പറഞ്ഞാൽ മാളിയേക്കൽ റാണി വെള്ളിത്തിരയിൽ തിളങ്ങുന്ന താരറാണിയാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...