Connect with us

അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി, തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു, എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ്; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സത്യന്‍ അന്തിക്കാടും കമലും

Malayalam

അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി, തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു, എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ്; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സത്യന്‍ അന്തിക്കാടും കമലും

അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി, തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു, എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ്; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സത്യന്‍ അന്തിക്കാടും കമലും

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

നായികയായ ആദ്യ സിനിമയ്ക്കൊപ്പം തന്നെ മഞ്ജു വാര്യരും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ആവുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നതിനിടെയായിരുന്നു നടന്‍ ദിലീപുമായുള്ള വിവാഹം കഴിയുന്നത്. ഇതോടെ മഞ്ജു അഭിനയം വിടുകയായിരുന്നു. എന്നാല്‍ നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഇത്രയധികം വര്‍ഷം കൊണ്ട് സിനിമയില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. എന്നാല്‍ അതൊന്നും തന്നെ മഞ്ജുവിനെ ബാധിച്ചിട്ടേയില്ലായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് മടങ്ങി വന്നത്. തുടക്കത്തിലെ പോലെ തന്നെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റമായിരുന്നു. ഇതെല്ലാം തന്നെ വൈറലുമായിരുന്നു.

ഇപ്പോഴിത മഞ്ജുവിന്റെ മാറ്റത്തെകുറിച്ച് പറയുകയാണ് സംവിധായകരായ കമലും സത്യന്‍ അന്തിക്കാടും. ഒരു ചാനല്‍ പരിപാടിയില്‍ മഞ്ജു അതിഥിയായി എത്തിയപ്പോഴാണ് നടിയുടെ മാറ്റത്തെ കുറിച്ചും ചെറിയ കുസൃതിയെ കുറിച്ചും സംവിധായകര്‍ വെളിപ്പെടുത്തിയത്. മഞ്ജുവാര്യര്‍ ഒരു കുസൃതിക്കാരി ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

പണ്ട് തൂവല്‍ കൊട്ടാരവും ഇരട്ട കുട്ടുകളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടും ഒക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ട് വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോാള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ മഞ്ജു ഒരുപാട് മാറിയെന്നാണ് സംവിധായകന്‍ പറയുന്നത്. അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍ ചിത്രമായ ആമിയിലെ പ്രകടനം എടുത്ത് പറഞ്ഞ് കൊണ്ടാണ് സത്യന്‍ അന്തിക്കാട് മഞ്ജുവിന്റെ മാറ്റത്തെ കുറിച്ച് പറഞ്ഞത്. അക്ഷരത്തെ ആരാധിക്കുന്ന സംഗീതത്തേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഭാവം സിനിമയില്‍ മഞ്ജുവിന് സിനിമയില്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ പറ്റിയെന്നും അദ്ദേഹം പറയുന്നു. കൂടാതെ മഞ്ജുവിന്റെ വായനയെ കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ക്ക് പിന്നാലെ ആമിയ്ക്ക് വേണ്ടി മഞ്ജു എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും കമലും വാചാലനായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളെ ശരിവെച്ച് കൊണ്ടുള്ളതായിരുന്നു കമലിന്റെ വാക്കുകളും.

ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടതെന്നാണ് സംവിധായകന്‍ പറയുന്നത്. തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു. എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ് മഞ്ജു. അതിനൊരു മാറ്റവും ഇല്ലെന്ന് കമല്‍ പറയുന്നു. മോഹന്‍ലാലിനെ പോലെയാണ്, ഏത് രീതിയിലും മഞ്ജുവിനെ മോള്‍ഡ് ചെയ്ത് എടുക്കാന്‍ സംവിധായകന് കഴിയും. അത്രമാത്രം ഫ്ളക്സിബിളായി കഥാപാത്രത്തിനോടൊപ്പം നില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് മഞ്ജു വാര്യര്‍. അത് ദൈവീകമായി കിട്ടുന്ന കഴിവാണ്.

അത് പണ്ടത്തെക്കാളും കൂടിയിട്ടുണ്ടെന്നു കമല്‍ പറയുന്നു. അതേസമയം മാധവി കുട്ടിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതിന് ശേഷമാണ് മഞ്ജു സിനിമ ചെയ്തതെന്നും കമല്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്തതിന്റെ എല്ലാ ക്രെഡിറ്റും കമലിനാണെന്നാണ് മഞ്ജു പറയുന്നത്. പണ്ടത്തെക്കാളും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ടും എന്നാല്‍ എന്നും വായിക്കാറില്ല. പക്ഷേ പണ്ടത്തെ വച്ച നോക്കുമ്പോള്‍ കുറച്ച് അധികം പുസ്തകം വായിക്കാറുണ്ട്. വായിക്കാന്‍ ഇഷ്ടവുമാണെന്നും മഞ്ജു പറയുന്നു. കൂടാതെ അന്ന് പറഞ്ഞ കളളത്തിന് ലോഹിതദാസിനോട് മഞ്ജു മാപ്പു ചോദിക്കുന്നുണ്ട്. ലോഹിസാര്‍ എന്നോട് ക്ഷമിക്കട്ടെ എന്നാണ് മഞ്ജു വാര്യര്‍ വ്യക്തമാക്കിയത്.

More in Malayalam

Trending

Recent

To Top