
News
മകളെ ദത്തെടുത്തതല്ല സ്വന്തം കുഞ്ഞാണ്…! മകളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്ന് അമ്പത്തിയൊന്നുകാരിയായ നവോമി കാംപെല്‍
മകളെ ദത്തെടുത്തതല്ല സ്വന്തം കുഞ്ഞാണ്…! മകളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്ന് അമ്പത്തിയൊന്നുകാരിയായ നവോമി കാംപെല്‍

നിരവധി ആരാധകരുള്ള താരമാണ് അഭിനേത്രിയും ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെല്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നവോമി കാംപെലിന് കുഞ്ഞ് പിറന്നത്. ഇത്തവണത്തെ ബ്രിട്ടീഷ് വോഗ് മാഗസിനില്‍ മകള്‍ക്കൊപ്പമുള്ള നവോമിയുടെ കവര്‍ ഫോട്ടോയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന നവോമിയാണ് കവര്‍ ചിത്രത്തിലുള്ളത്. കുഞ്ഞിനെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നവോമി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ നവോമി കുഞ്ഞിനെ ദത്തെടുത്തതാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. മകളെ ദത്തെടുത്തതല്ല എന്നും തന്റെ തന്നെ കുഞ്ഞാണെന്നും നവോമി അഭിമുഖത്തില്‍ പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മകള്‍ എന്നും നവോമി പറയുന്നു. താന്‍ എന്നെങ്കിലും ഒരിക്കല്‍ അമ്മയാകുമെന്ന് അറിയാമായിരുന്നു.
പക്ഷേ താന്‍ കരുതിയതിലുമൊക്കെ എത്രയോ വലിയ ആനന്ദമാണിത്. മകളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മേയിലാണ് മകള്‍ പിറന്നതിനെക്കുറിച്ച് അമ്പത്തിയൊന്നുകാരിയായ നവോമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
അതേസമയം, മുലയൂട്ടലിനെ മോശമായി കാണുന്നവര്‍ക്ക് മറുപടിയുമായി നടി നേഹ ധൂപിയ രംഗത്തെത്തിയിര്ന്നതും വാര്‍ത്തയായിരുന്നു. മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കുന്നതിനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
‘ അമ്മ എന്ന യാത്ര അവള്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്. നാമെല്ലാവരും സന്തോഷകരമായ കാര്യങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്. ഒരു അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഞാന്‍ അതേ സ്പന്ദനങ്ങളിലൂടെ കടന്നുപോയി, അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്നാല്‍ എനിക്ക് ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസവും കുറ്റപ്പെടുത്തലുകളുമാവും. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, അതെത്ര ഭീകരമാണെന്ന് എനിക്കറിയാം….’
‘ തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്. അമ്മ ഒരു കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ അതിനെ ലൈംഗികതയോടെ കാണുന്ന നിരവധി പേരുണ്ട് നമ്മുക്കിടയില്‍. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നല്‍കേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക….” എന്നും നേഹ പറഞ്ഞു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...