Connect with us

പ്രതികള്‍ ശക്തരാണ്… ഇനി സംഭവിക്കാൻ പോകുന്നത്! സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്കോ? കാര്യങ്ങൾ പോകുന്ന പോക്ക്

News

പ്രതികള്‍ ശക്തരാണ്… ഇനി സംഭവിക്കാൻ പോകുന്നത്! സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്കോ? കാര്യങ്ങൾ പോകുന്ന പോക്ക്

പ്രതികള്‍ ശക്തരാണ്… ഇനി സംഭവിക്കാൻ പോകുന്നത്! സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്കോ? കാര്യങ്ങൾ പോകുന്ന പോക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നലെയായിരുന്നു അഞ്ച് വർഷം പൂർത്തിയായത്.വർഷം 5 ആയിട്ടും നീതിക്കായി പോരാടുകയാണ് അതിജീവിത. സാധാരണ കേസുകളില്‍ നീതി നടപ്പാക്കണമെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ്. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം പൂർത്തിയാവുന്ന സാഹചര്യത്തില്‍ റിപ്പോർട്ടർ ടിവിയിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ കേസുകളില്‍ നീതി നടപ്പാക്കണമെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണം. എന്നാല്‍ നടന്‍ ദിലീപ് ഉള്‍പ്പടേയുള്ളവർ പ്രതിചേർക്കപ്പെട്ട കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ചിടത്തോളം അഞ്ച് വർഷം ആയിട്ടും അന്വേഷണം പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ചില ഭാഗങ്ങളൊക്കെ ഇനിയും അന്വേഷിച്ച് തീർക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പുതിയ തെളിവുകള്‍ വെളിയില്‍ വന്നുകൊണ്ടിരിക്കുന്നത്. അക്കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കാന്‍ പൊലീസിന് സാധിക്കില്ല. അന്വേഷിച്ചെങ്കില്‍ മാത്രമേ അന്വേഷണം പൂർണ്ണമാവുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….

പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തുടരന്വേഷണം ഉണ്ടായിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ കൊടക്കുകയും ചെയ്തിരിക്കുന്നു. സുപ്രീംകോടതി നേരത്തെ തീരുമാനിച്ചത് പ്രകാരം ഫെബ്രുവരി 16 വിചാരണ തീരേണ്ടതാണ്. എന്നാല്‍ പുതിയ തെളിവുകള്‍ വന്ന് ചേർന്നതിനാല്‍ അതൂടെ ഈ കേസിലേക്ക് ചേർത്ത് വേണം ട്രയല്‍ നടത്താന്‍. തുടരന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 16 ന് അത് തീരില്ലെന്ന് ഉറപ്പായി. അതോടെ വിചാരണ കോടതി തന്നെ സമയപരിധി നീട്ടി നല്‍കുകയും ചെയ്തുവെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

കോടതി ഇപ്പോള്‍ നല്‍കിയ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂർത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോടതി തന്നെ വീണ്ടും സമയപരിധി നീട്ടിക്കൊടുക്കേണ്ടി വരും. അന്വേഷണം നീണ്ടുപോകുന്നതുകൊണ്ട് നീതി നടപ്പാകുന്നത് വൈകുന്നില്ല. ഈ കേസില്‍ അത് നല്ലതാണ്. മികച്ച അന്വേഷണം നടന്നാല്‍ മാത്രമേ ഒരു കേസില്‍ എന്താണ് നടന്നതെന്ന് വ്യക്തമാവകുയുള്ളു. അതുകൊണ്ട് തന്നെ ഇതൊരു കാലതാമസം ആണെന്ന് ഞാന്‍ കരുതുന്നില്ല

കേസ് അഞ്ച് വർഷത്തോളം നീണ്ടെങ്കിലും അതുവരെ പൊലീസ് ശേഖരിച്ച തെളിവുകള്‍ അനുസരിച്ചുള്ള വിചാരണ മാത്രമേ നടന്നിട്ടുള്ളു. പുതുതായി വരുന്ന തെളിവുകള്‍ക്ക് വീണ്ടും അന്വേഷണം വേണ്ടി വരും ഈ കേസിലെ പ്രതികള്‍ വളരെ ശക്തരാണ്. അതുകൊണ്ട് തന്നെ കേസും നീളും. അവർ ഓരോ പോയിന്റിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി അവരുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കും. അങ്ങനെ പല കാലതാമസവും ഈ കേസില്‍ വരും. അത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

കാലതാമസം ഉണ്ടാവുന്നതുകൊണ്ട് കേസിന് ദോഷമൊന്നും സംഭവിക്കില്ല. കേസ് കുറച്ചൂടെ ശക്തമായി മുന്നോട്ട് പോവുകയുള്ളു. ഇന്ത്യയില്‍ ആരും ഇതുവരെ കാണാത്ത ഒരു ക്വട്ടേഷനായിരുന്നു ഈ കേസ്. അതുകൊണ്ട് തന്ന് ആ കേസ് പൂർത്തീകരിക്കാന്‍ കുറച്ച് സമയം എടുക്കും. തെളിവുകള്‍ ഒക്കെ ഇനിയും വെളിയില്‍ ഉണ്ടെന്നാണ് പറയുന്നത്. അത് പൊലീസ് പിടിച്ചെടുത്തേ മതിയാവുകയുള്ളു. ഇല്ലെങ്കില്‍ അതില്ലെന്ന് വ്യക്തമാക്കണം. അതിനുള്ള സമയം എന്തായാലും പൊലീസിന് കൊടുത്തേ മതിയാകുകയുള്ളു. പൊലീസിന് അത് ചെയ്യാതെ വേറെ നിവൃത്തിയില്ല.

ഒന്നോ രണ്ടോ വർഷം കൂടി താമസിച്ചാലും ഈ കേസിന്റെ മുഴുവനായ കാര്യങ്ങളും വെളിയില്‍ വരുന്നത് തന്നെയാണ് നല്ലത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഒരു എഫ് ഐ ആർ വന്നുകഴിഞ്ഞല്ലോ. ഇതും മുമ്പ് കേരളത്തില്‍ കാണാത്ത സംഭവമാണ്. ആ കേസില്‍ കോടതി പ്രതിക്ക് മുന്‍കൂർ ജാമ്യം കൊടുത്തു. അങ്ങനെയൊക്കെ ഈ കേസില്‍ വലിയ തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

നടിയെ ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ പ്രശ്നം തുടങ്ങിയ അന്ന് മുതല്‍ ഈ കേസില്‍ കാലതാമസം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ പറ്റുമോ? ഉള്ള തെളിവുകള്‍ കോടതിയില്‍ കൊടുത്ത് പ്രശ്നം തീർത്തിട്ടില്ലാലോ നീതി നടപ്പിലാക്കേണ്ടത്. എത്ര വൈകിയാലും നീതി നീതിയായിട്ട് തന്നെ നടപ്പാക്കിയേ പറ്റുകയുള്ളുവെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top