നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു യുവതിയുടെ കുറിപ്പാണ്. അസുഖ ബാധിതനായി കഴിയുന്ന അച്ഛനെ കാണാന്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ പെട്ട് നാട്ടിലേക്ക് വരാന്‍ വിസയെടുക്കാന്‍ കഴിയാതിരുന്ന യുവതിയെ സുരേഷ് ഗോപി എം പി സഹായിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
എം പിയുടെ ഇടപെടലിന് നന്ദി അറിയിച്ചുകൊണ്ടാണ് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. തൃശൂര്‍ സ്വദേശി ജ്യോതി ലക്ഷ്മിയാണ് സുരേഷ്ഗോപി എംപി ക്ക് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചത്. ‘താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടതെന്നും യുവതി കുറിച്ചു.
ഇതാണ് ആ അച്ഛനും മകളും
ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേയ്ക്ക് പോകണം എന്ന ആഗ്രഹം മനസ്സില്‍ കലശലായി തുടങ്ങിയിരുന്നു. കോവിഡ് തുടങ്ങിയതിനു ശേഷം രാജ്യാന്തര യാത്രകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടില്‍ അച്ഛന് കുറച്ചായി നല്ല സുഖമില്ലാതിരിയ്ക്കുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ചെറിയതോതില്‍ ഉണ്ടായ ഒരു പക്ഷാഘാതം അച്ഛന്റെ ചലനശേഷിയെ വളരെ പരിമിതപ്പെടുത്തിയിരുന്നു. വീടുവിട്ട് പുറത്തെങ്ങും പോകാന്‍ കഴിയാതെ, സ്വന്തം ദൈന്യംദിന ആവശ്യങ്ങള്‍ക്കുപോലും കുടുംബത്തിലുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അച്ഛന് എത്തിയതു തന്നെ ആയിരുന്നു നാട്ടില്‍ പോകണം എന്ന എന്റെ ആഗ്രഹത്തെ മൂര്‍ച്ചകൂട്ടി കൊണ്ടിരുന്നത്.
അപ്പോഴാണ് ജനുവരി പാതിയില്‍ കോവിഡ് വന്ന് ഞാന്‍ കിടപ്പിലായത്. രണ്ടാഴ്ചത്തെ കോറന്റ്റീന്‍ കാലം കഴിഞ്ഞു തിരികെ ജോലിക്കു പ്രവേശിയ്ക്കുമ്പോള്‍ മനസ്സില്‍ കരുതിയത് ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും ലീവ് എടുത്ത് നാട്ടില്‍ പോകണം എന്നായിരുന്നു. കനേഡിയന്‍ ആയ എന്നാല്‍ ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡ് എടുക്കാന്‍ വിട്ടുപോയ എനിക്ക് നാട്ടില്‍ പോകാനുള്ള വിസ എടുക്കാന്‍ ഉള്ള സമയം ആയിരുന്നു ആ ഒന്നു രണ്ടു മാസ കാലയളവ്. പക്ഷെ കാര്യങ്ങള്‍ നമ്മള് പ്ലാന്‍ ചെയ്യുന്ന പോലെ എപ്പോഴും വരില്ലല്ലോ. എന്റെ കാര്യവും അതില്‍ നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല.
ജോലിക്കു തിരിച്ചു പോയി രണ്ടു ദിവസം ആയപ്പോഴാണ് നാട്ടില്‍ അച്ഛന്റെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളായത്. അച്ഛനെ സ്ഥിരമായി കാണിയ്ക്കുന്നത് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ തോമസ് ജോണ്‍ എന്ന ന്യൂറോളജിസ്റ്റിനെ ആയിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് ഡോക്ടറെ കാണാന്‍ അമലയിലേക്ക് കൊണ്ടുപോയപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ലെന്നും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത് ഒമിക്രോണ്‍ രോഗികള്‍ ഉള്ളതിനാല്‍ റിസ്ക് ആണെന്ന് പറഞ്ഞു തിരിച്ചയക്കുക ആണ് ഉണ്ടായത്. വിവരം അറിഞ്ഞ ഞാന്‍ ഉടനെ നാട്ടിലേക്ക് പോകാനുള്ള വിസ എടുക്കാന്‍ അന്വേഷിച്ചപ്പോഴാണ് കോവിഡിന് മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന പോലുള്ള വിസിറ്റിംഗ് വിസകള്‍ ഇപ്പോള്‍ അങ്ങനെ എളുപ്പം സാധിയ്ക്കുന്ന ഒന്ന് അല്ലെന്ന ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്.
ഓവര്‍സീസ് കാര്‍ഡ് എടുത്തിട്ടു നാട്ടില്‍ പോകാനാണെങ്കില്‍ രണ്ടുമൂന്നു മാസം എടുക്കും. ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ മറ്റ് വിസ പ്രോസസിങ് ഓഫീസുകളിലോ മുന്‍കൂട്ടി അനുവദിച്ച അപ്പോയിന്മെന്റ്സ് ഇല്ലാതെ ആര്‍ക്കും കയറിച്ചെല്ലാന്‍ അനുവാദം ഇല്ലാത്ത അവസ്ഥയാണ് ഈ കോവിഡ് കാലത്ത്. താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള മോണ്ട്രിയല് വിസ ഓഫീസില്‍ ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റ് കിട്ടിയതാകട്ടെ ഏപ്രില്‍ ഒന്നിനും. അച്ഛന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നതിനാല്‍ അത് വരെ കാത്തിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ മൂന്നുദിവസം ജോലിയില്‍ നിന്ന് വീണ്ടും ലീവെടുത്തിരുന്നു ഉടനെ ഒരു വിസ അപ്പോയ്ന്റ്മെന്റിനായി പറ്റാവുന്നയിടങ്ങളിലെല്ലാം ഫോണ്‍ വിളിച്ചു നോക്കി.
ഒട്ടാവയിലെ കനേഡിയന്‍ കോണ്‍സലേറ്റിന്റെ മൂന്നു നമ്പറുകളും മൂന്നുദിവസം ആയിട്ടും ആരും എടുക്കുന്നതോ വോയിസ് മെസ്സേജുകള്‍ക്ക് മറുപടി തരുന്നതോ ഇല്ല. വിസ പ്രോസസ്സിംഗ് ഏജന്‍സി ഓഫീസുകളിക്ക് വിളിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയോ ഉള്ള കാള്‍ സെന്ററുകളില്‍ ഇരുന്ന കുട്ടികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിച്ചുവെച്ച ഡയലോഗുകള്‍ പറയുന്നു. അവരില്‍ പലരും വിസ സംബന്ധിച്ച സംശയങ്ങള്‍ ചോദിയ്ക്കുമ്പോള്‍ ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് തിരിച്ച് ആവശ്യപ്പെടുന്നു! എങ്ങനെയെങ്കിലും കോണ്‍സുലേറ്ററില്‍ ഒരു എമര്‍ജന്‍സി അപ്പോയിന്മെന്റ് തരപ്പെടുത്തി എടുക്കാന്‍ ഞാന്‍ പല രാഷ്ട്രീയ പ്രമുഖന്‍മാരുദെയും ഫോറിന് അഫയേഴ്സിന്റെ വെബ്സൈറ്റിലെ പ്രമുഖന്‍മാരുദെയും ഒക്കെ കിട്ടവുന്ന ഫോണ്‍ നമ്പറുകളില്‍ ഒക്കെ വിളിച്ചു നോക്കുകയും ഇമെയില്‍ അയക്കുകയും ചെയ്തിട്ടും ഒന്നിനും ഒരു മറുപടിയും കിട്ടിയില്ല.
വേറെ വഴിയൊന്നും കാണാതെ വിഷമിച്ചിരിക്കുമ്പോള്‍ ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ഒരു മലയാളി വനിതയുദെ ഫോണ്‍ നമ്പറില്‍ എട്ടുപ്രാവശ്യം വിളിക്കുകയും കോണ്‍സുലേറ്റില്‍ വിസ ശരിയാക്കാനുള്ള ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാന്‍ എന്തു ചെയ്യണം എന്ന് ചോദിച്ചുകൊണ്ട് പലതവണ മെസ്സേജിടുകയും ചെയ്തു. രണ്ടു ദിവസം ആയപ്പോള്‍ അവര്‍ തിരിച്ചു വിളിച്ചു എന്നോട് കോണ്‍സുലേറ്റ് വെബ്സൈറ്റ് നോക്കി ചെയ്യൂ, എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല ഞാന്‍ വിസ ഡിപ്പാര്‍ട്മെന്റില്‍ അല്ല ഇപ്പോള്‍ എന്ന് പറഞ്ഞു ഫോണ്‍ വെച്ചു കളഞ്ഞു. അതോടെ ജീവനോടെ അച്ഛനെ ഒരു നോക്ക് കാണാനാവും എന്ന പ്രതീക്ഷ എനിയ്ക്ക് അസ്തമിച്ചു തുടങ്ങിയിരുന്നു.
ഒടുവില്‍ ഒരു അവസാന ശ്രമം എന്ന നിലയില്‍ എന്തു ചെയ്യാം എന്നുള്ള ആലോചനയില്‍ ആണ് ഞാന്‍ സുരേഷ് ഗോപി എം പി യെ ഒന്നു വിളിച്ചു നോക്കിയത്. വിളിക്കുമ്പോള്‍ നാട്ടില്‍ രാത്രി പത്തര കഴിഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ബെല്‍ റിങ് ചെയ്തപ്പോഴേക്കും ആരോ ഫോണ്‍ എടുത്തപ്പോള്‍ നമ്പര്‍ തെറ്റിപ്പോയൊ എന്ന് എനിയ്ക്കു സംശയാമായി. സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി. എന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ വിശദീകരിച്ചപ്പോള്‍ അദ്ദ്യേഹം ഉടനടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ടൊറോന്റോ കോണ്‍സുലേറ്റില്‍ ഉള്ള അപൂര്‍വ്വ എന്ന ഒരു സ്ത്രീയുമായി എന്നെ കണക്ട് ചെയ്തു തന്നു.
അപൂര്‍വ മാഡം എനിയ്ക്ക് വളരെ പെട്ടന്ന് പ്രതികരണങ്ങള്‍ തന്നു. അവര്‍ മുഖേന ഒട്ടാവ എംബസ്സിയില്‍ എന്റെ വിസ സ്റ്റാമ്പ് എടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ത്വരിതപ്പെടുത്തുകയും മൂന്നു നാലു ദിവസത്തിനുള്ളില്‍ എനിയ്ക്ക് നാട്ടിലേക്ക് പോരാനാവുകയും ചെയ്തു. ഈ ദിവസങ്ങളിലോരോന്നിലും സുരേഷ് ഗോപി എന്ന ആ മനുഷ്യസ്നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടില്‍ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ഇങ്ങനെ ഒരു ജനനായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങള്‍ എങ്കിലും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ മനുഷ്യസ്നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികള്‍ ഇവിടെ കുറിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ നന്ദികേടിന്റെ പര്യായമായിപ്പോകും.
പ്രിയ സുരേഷ് ഗോപി സാര്‍, താങ്കള്‍ ഈ പോസ്റ്റ് കാണുമോ വായിക്കുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഞാന്‍ ഒരു തൃശൂര്‍ക്കാരിയാണ്. താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ആശ്വസിപ്പിയ്ക്കാനും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കാനും താങ്കള്‍ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാര്‍ത്ഥ ജനനായകന് ഉണ്ടാകേണ്ടത്. താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം. താങ്കളോടുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. ഈ ഫോട്ടോ താങ്കള്‍ക്ക് തരാന്‍ വേണ്ടി മാത്രം എടുത്തതാണ്. സ്നേഹം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...