സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു; മുന്‍പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുക വര്‍ധിപ്പിച്ച് പ്രിയാമണി
സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു; മുന്‍പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുക വര്‍ധിപ്പിച്ച് പ്രിയാമണി
സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു; മുന്‍പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുക വര്‍ധിപ്പിച്ച് പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. ഇന്ന് തെന്നിന്ത്യയിലാകെ സജീവസാന്നിധ്യമാണ് പ്രിയാമണി. ബോളിവുഡിലും സാന്നിധ്യമറിയിച്ച പ്രിയാമണി ഇപ്പോള്‍ ദ് ഫാമിലി മാന്‍ സീസണ് ടുവിന്റെ വിജയ സന്തോഷത്തിലാണ്. ദേശീയ പുരസ്കാരം അടക്കം നേടിയിട്ടുള്ള താരം മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ നടി പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചു എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. പ്രതിദിനം വാങ്ങിയിരുന്ന തുകയില്‍ നിന്നും വലിയൊരു വ്യത്യാസമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ മൂന്ന് മുതല്‍ നാല് ലക്ഷം വരെ നടി ഉയര്‍ത്തി എന്നാണ് വിവരം. മുന്‍പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് നടി കൂട്ടിയിരിക്കുന്നത്.
അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച ബോളിവുഡ് സുന്ദരി കരീന കപൂറിനെ പോലെയുള്ള അഭിനേതാക്കളെ പ്രിയാമണി അഭിനന്ദിച്ചിരുന്നു. അവരൊക്കെ അത് അര്‍ഹിച്ചിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്. ‘ഈ സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. അത് തെറ്റാണെന്നുള്ള നിങ്ങളുടെ കമന്റുകള്‍ കൊണ്ട് ആ വ്യക്തി അതിന് അര്‍ഹനല്ലെന്ന് അര്‍ത്ഥമാക്കുന്നില്ല എന്നുമാണ് പ്രിയാമണി പറഞ്ഞിരുന്നത്.
ബോളിവുഡില്‍ നടന് അജയ് ദേവ്ഗണിനൊപ്പം മൈതാന്‍, എന്ന ചിത്രവും ഷാരുഖ് ഖാന്-ആറ്റ്ലി ചിത്രം, വീരാത പര്‍വ്വം, എന്നിങ്ങനെ നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാമണി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പൃഥ്വിരാജ് നായകനായ സത്യത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടന് ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി അഭിനയിച്ച മലയാളം ചിത്രം.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...