ആദ്യമായി മധുവിനെ കണ്ടതിനെ കുറിച്ചും പരിചയപ്പെട്ടതിനെ കുറിച്ചും തുറന്ന് പറഞ്ഞ് നടി സീമ. മധു സംവിധാനം ചെയ്ത ‘ധീര സമീരേ യമുനാ തീരേ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നത് എന്നാണ് സീമ പറയുന്നത്.
”ധീര സമീരേ യമുനാ തീരേ സിനിമയുടെ സെറ്റില്‍ വച്ചാണ് മധു സാറിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ചിത്രത്തിന്റെ സംവിധാനവും മധു സാറായിരുന്നു. തങ്കപ്പന് മാഷുടെ ശിഷ്യയായി ഒരു ഗ്രൂപ്പ് ഡാന്‍സിലെ അംഗമായിട്ടാണ് ആ സിനിമയിലേക്ക് ഞാന്‍ എത്തുന്നത്. എല്ലാവരും ബഹുമാനം കലര്‍ന്ന ഭയത്തോടെയാണ് മധു സാറിനെ കണ്ടിരുന്നത്. നൃത്ത സംഘത്തില്‍പ്പെട്ട ഞാന്‍ മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ എന്നോട് ഒരു ഡയലോഗ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഡയലോഗ് പറയണമെങ്കില്‍ നൂറ് രൂപ തരണമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു.”
അത് ഞങ്ങളുടെ നിയമമായിരുന്നു. സിനിമാ ഡാന്‍സ് അസോസിയേഷനില്‍പ്പെട്ട ഒരാളും നൃത്തം ചെയ്യുകയല്ലാതെ ഡയലോഗ് പറയേണ്ട കാര്യമില്ല. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അഡീഷണല്‍ ചാര്‍ജ് ഈടാക്കാം. എന്റെ മറുപടി കേട്ടപ്പോള്‍ മധു സാര്‍ പറഞ്ഞു, പൈസയൊന്നും തരാനാവില്ല. നീ ഡയലോഗ് പറയുകയും വേണ്ട എന്ന്.”
പക്ഷേ, എന്നോട് യാതൊരുവിധ പരിഭവവും പിന്നീട് മധു സാര്‍ കാണിച്ചില്ല. ആ സിനിമ കഴിഞ്ഞ ശേഷം മധു സാറിനെ ഞാന്‍ കാണുന്നത് ‘ഇതാ ഇവിടെ വരെ’യുടെ സെറ്റില്‍ വച്ചാണ്. ശശിയേട്ടന്റെ സംവിധാനത്തില്‍ ആദ്യമായി ഞാന്‍ അഭിനയിച്ച ചിത്രമായിരുന്നു അത്” എന്നാണ് സീമ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....