
Malayalam
മുൻ കാമുകന്റെ സമ്മാനം ഇപ്പോഴും ബെഡ് റൂമിൽ സൂക്ഷിക്കുന്നു; അത് എടുത്ത് കാണിച്ച് ശ്രുതി രജനീകാന്ത് !
മുൻ കാമുകന്റെ സമ്മാനം ഇപ്പോഴും ബെഡ് റൂമിൽ സൂക്ഷിക്കുന്നു; അത് എടുത്ത് കാണിച്ച് ശ്രുതി രജനീകാന്ത് !
Published on

കുടുംബ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്നു നേടിയെടുത്ത ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രുതി.
ഇപ്പോഴിതാ ശ്രുതിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ‘വാട്ട് ഈസ് ഇന്‍ മൈ റൂം’ എന്ന സെഗ്മെന്റുമായി എത്തിയിരിയ്ക്കുകയാണ് നടി. തന്റെ മുറിയാണ് താരം ഇതിലൂടെ പരിചയപ്പെടുത്തുന്നത്. രസകരമായ ഒരുപാട് വസ്തുക്കള്‍ കൊണ്ട്് നിറഞ്ഞതാണ് ശ്രുതിയുടെ മുറി. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍, നല്ല കാറ്റും വെളിച്ചവും ഉള്ള രീതിയിലാണ് ശ്രുതിയുടെ മുറിംസെറ്റ് ചെയ്തിരിയ്ക്കുന്നത്. സ്കൈ ബ്ലൂ – വൈറ്റ് കളര്‍ കോമ്പിനേഷനാണ് മുറിയ്ക്ക് പെയ്ന്‍്റ് ചെയ്തിരിക്കുന്നത്. ബാത്ത് റൂം ഒന്ന് സെറ്റ് ചെയ്ത് തരണം എന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് തന്റെ മുറി തന്നെ മാറ്റി തന്നു എന്നാണ് ശ്രുതി മുറിയെക്കുറിച്ച് പറയുന്നത്.
മുറിയിലെ ഓരോ വസ്തുക്കളും താരം കാണിച്ച് തരുന്നുണ്ട്. മുറിയില്‍ സ്വന്തമായി ടിവിയുണ്ട്. എന്നാല്‍ അത് അഹങ്കാരമായി കാണരുതേ എന്നാണ് ശ്രുതി തമാശയായി പറയുന്നത്. താഴെ അച്ഛന് പ്രൊജക്ടര്‍ വാങ്ങിച്ചപ്പോള്‍ ടിവി ഞാന്‍ എടുത്ത് എന്റെ മുറിയില്‍ വച്ചതാണ് എന്നാണ് ശ്രുതി പറയുന്നത്. ആരാധകര്‍ കൊടുത്ത സമ്മാനങ്ങളും, പിറന്നാളിന് കിട്ടിയ സമ്മാനങ്ങളുമൊക്കെ ശ്രുതി പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നുണ്ട്.. റൂമിലുള്ള ഒട്ടുമിക്ക സാധനങ്ങളും പിറന്നാളിന് സമ്മാനങ്ങള്‍ ആണെന്നാണ് ശ്രുതി പറയുന്നത്. തന്റെ മുറിയില്‍ ബൈബ്ളും ഭഗവത് ഗീതയും സൂക്ഷിക്കുന്ന സ്വഭാവവും ശ്രുതിയ്ക്കുണ്ട്. ആരാധകര്‍ ഇതിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം ശ്രുതിയുടെ ബെഡ്ഡില്‍ കുറേ അധികം പാവകള്‍ വച്ചിട്ടുണ്ട്. അതില്‍ ഓരോന്നും ആരൊക്കെ തന്നതാണെന്ന് താരം വിശദമാക്കുന്നുണ്ട്. ഇങ്ങനെ പറയുന്നതിനിടെയാണ് മുന്‍ കാമുകന് സമ്മാനിച്ച പാവയും ശ്രുതി രജനികാന്ത് എടുത്ത് പ്രേക്ഷകർക്കായി കാണിച്ച് തരുന്നത്. താരത്തിന്റെ ഈ ലാളിത്യത്തിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. വേണമെങ്കില്‍ ശ്രുതിയ്ക്ക് അത് മാറ്റി പറയുകയോ പറയാതിരിക്കുകയോ ചെയ്യാമായിരുന്നു, പക്ഷെ തുറന്ന് പറയാന്‍ കാണിച്ച നടിയുടെ ധൈര്യത്തെ സമ്മതിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സിമ്പിളും തുറന്ന് മനസോടെ സംസാരിക്കുകയും ചെയ്യുന്ന താരമാണ് ശ്രുതി എന്നതിന്റെ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം പാവകള്‍ക്ക് പുറമെ തനിക്ക് ഒരുപാട് കളിപ്പാട്ടങ്ങളും ഉണ്ട് എന്നാണ് ശ്രുതി പറയുന്നത്. അതെല്ലാം അടുത്ത മുറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണെന്നും പഠിയ്ക്കുമ്പോള്‍ ഉള്ള ബോറടി മാറ്റാന്‍ വേണ്ടി മാത്രം ബബ്ള്സ് ഊതികളിക്കും ശ്രുതി പറയുന്നു.
ചക്കപ്പഴത്തിലെ പൈങ്കിളിയായി കയ്യടി നേടുന്നതിനിടെ താരം പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ പഠനത്തിന് വേണ്ടിയായിരുന്നു താരത്തിന്റെ പിന്മാറ്റം. ശ്രുതിയുടെ പിന്മാറ്റം ആരാധകരെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. എന്നല്‍ കുറച്ച് നാള് കഴിഞ്ഞപ്പോഴേക്ക്ും താരം പരമ്പരയിലേക്ക് തിരികെ വരികയും ചെയ്തു. അ്തേസമയം പഠിക്കാന്‍ ഉള്ളതിനാല്‍ ശ്രുതിയെ പരമ്പരയില്‍ സ്ഥിരമായി കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. സുപ്രിയയുടെ വരവോട് രസകരമായി മാറിയിരിക്കുകയാണ് ചക്കപ്പഴം. എന്നാല്‍ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തതും ശ്രീകുമാര്‍് പിന്മാറിയതും ആരാധകരെ വേദനിപ്പിച്ചിരുന്നു. അശ്വതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
about shruthi rajanikanth
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...