Connect with us

പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്; ചാനൽ ചർച്ചകളി‍ൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തത് ; മാലാ പാർവതി!

Malayalam

പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്; ചാനൽ ചർച്ചകളി‍ൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തത് ; മാലാ പാർവതി!

പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്; ചാനൽ ചർച്ചകളി‍ൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തത് ; മാലാ പാർവതി!

മലയാളികളുടെ ചിന്താഗതിയിൽ തന്നെ മാറ്റം കൊണ്ടുവന്ന നടിയാണ് മാല പാർവതി. നാടക മേഖലയിൽ നിന്നുമാണ് മാല പാർവതി സിനിമാ രംഗത്തേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ശ്രദ്ദേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ച് വരികയാണ്.

സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള നടി കൂടിയാണ് മാലാ പാർവതി. അതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. സി-ഡിറ്റിൽ ഉദ്യോ​ഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ജീവിത പങ്കാളി. അടുത്തിടെ ഇരുവരും തങ്ങളുടെ മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് പാർവതിയും ഭർത്താവ് സതീശനും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. പാർവതി തന്നെയാണ് വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവർക്കും അനന്ദകൃഷ്ണൻ എന്ന മകനുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ടും വിഷ്ണു വിശാൽ നായകനായ എഫ്ഐആർ എന്ന സിനിമയുമാണ ഏറ്റവും അവസാനം റിലീസ് ചെയ്ത മാലാ പാർവതിയുടെ സിനിമകൾ. എഫ്ഐആറിൽ വിഷ്ണു വിശാലിന്റെ അമ്മയായിട്ടാണ് മാലാ പാർവതി എത്തുന്നത്. ത്രില്ലറായിട്ടാണ് എഫ്ഐആർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹൻ, ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, മാലാ പാർവതി, റെയ്സ വിൽസൺ, റാം സി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എഫ്ഐആർ സിനിമയുടെ ഭാ​ഗമായപ്പോഴുള്ള അനുഭവങ്ങൾ ഇന്ത്യാ​​ഗ്ലിറ്റ്സിന് നൽകിയ അഭിമുകത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മാലാ പാർവതി.

മനു വിളിച്ച് കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ പോലും കഥ പൂർണമായും അറിയില്ലായിരുന്നു. പിന്നീട് ഷൂട്ടിങ് പൂർത്തിയായപ്പോൾ സിനിമ അണിയറപ്രവർത്തകർക്കൊപ്പം കണ്ടു. അപ്പോഴാണ് എത്ര മനോഹരമായാണ് ആളുകളെ എൻ​​ഗേജ് ചെയ്യിപ്പിക്കുന്ന തരത്തിൽ സിനിമ മനു ചെയ്തിരിക്കുന്നത് എന്ന് മനസിലായത്. ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്ന ചില കാര്യങ്ങളെല്ലാം സിനിമയിൽ പറയുന്നുണ്ട്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ്. പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം സിനിമയിൽ സംസാരിക്കുന്നുണ്ട്.

എഫ്ഐആറിന്റെ ഭാ​ഗമായപ്പോൾ അഭിമാനമാണ് തോന്നിയത്. ഇപ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ്. എന്റെ അച്ഛൻ അസുഖം ബാധിച്ച് അവശതയിലായിരുന്നു. അടുത്തിടെയാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോയത്. അതുവരെ അദ്ദേഹത്തെ നോക്കിയിരുന്നത് ഞാൻ ആയിരുന്നു. അ​ദ്ദേഹത്തിന് വേണ്ടി സമയം മാറ്റിവെക്കേണ്ടി വരുന്നകൊണ്ടാണ് മറ്റ് പരിപാടികളെല്ലാം ഞാൻ ഒഴിവാക്കിയത്.

ഭീഷ്മ പർ‌വം, പാപ്പൻ തുടങ്ങിയ സിനിമകളാണ് ഇനി റിലീസിനെത്താനുള്ള മാലാ പാർവതിയുടെ സിനിമകൾ. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഭീഷ്മ പർവം. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഭീഷ്മപർവം.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി, ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.

about mala parvathi

More in Malayalam

Trending

Recent

To Top