രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്ട്രോള് പോയി അപകടത്തിലായി; രതീഷിന്റെ മരണം തന്നെ തളര്‍ത്തി കളഞ്ഞുവെന്ന് ലാലു അലക്സ്

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് രതീഷ്. ഇപ്പോഴിതാ നടന് രതീഷിന്റെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാലു അലക്സ്. മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്ട്രോള് പോയി അപകടത്തിലായി എന്നാണ് ലാലു അലക്സ് പറയുന്നത്.
തന്റെ നല്ല സുഹൃത്തായിരുന്നു രതീഷ്. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്ട്രോള് പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്സ് പറഞ്ഞു. തനിക്ക് കുറേ അടുത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു.
പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള് മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല എന്നും താരം പറയുന്നു. ബ്രോ ഡാഡി ആണ് ലാലു അലക്സിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
നീണ്ട ഇടവേളക്ക് ശേഷമുള്ള ലാലു അലക്സിന്റെ തിരിച്ചു വരവു കൂടിയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രോ ഡാഡി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്ശന്, സൗബിന് ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...