
Malayalam
വാവ സുരേഷിനെ കല്ലെറിഞ്ഞവരാണ് ഇന്ന് ബാബുവിന് ജയ് വിളിക്കുന്നത്; സോഷ്യൽ മീഡിയയിലെ ചർച്ചാ പ്രഹസനങ്ങൾ !
വാവ സുരേഷിനെ കല്ലെറിഞ്ഞവരാണ് ഇന്ന് ബാബുവിന് ജയ് വിളിക്കുന്നത്; സോഷ്യൽ മീഡിയയിലെ ചർച്ചാ പ്രഹസനങ്ങൾ !

അടുത്തദിവസങ്ങളിലേക്കായി പത്രവും സോഷ്യൽ മീഡിയയും ഒന്നിച്ചു നോക്കിയപ്പോൾ ഒരു തമാശ തോന്നി. മലയാളി ആരാന്നാ വിചാരം? വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം, ജനുവരി 31 നു വന്ന വാർത്തയാണ്… പിന്നങ്ങോട്ട് ഓൺലൈൻ മീഡിയയിൽ ഓരോ അപ്ഡേട്ടുകളും വന്നുകൊണ്ടേയിരുന്നു…
ഈ സമയം സോഷ്യൽ മീഡിയയിൽ , ഇയാൾ വെറും ഷോ ആണ്… അല്ലെങ്കിൽ ആരെങ്കിലും എത്ര പാമ്പ് കടിയേറ്റു,,, എത്ര പാമ്പിനെ പിടിച്ചു എന്നൊക്കെ എണ്ണിത്തിട്ടപ്പെടുത്തി വെക്കുമോ?
ഇതിനിടയിൽ അപ്പുറത്തോട്ട് മാറി, കൃഷ്ണവിലാസം ഭഗീരഥൻ പിള്ള.. ചെറിയ വെടി നാല് ചെറിയ വെടി നാല്… ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോൾ , അതും സോഷ്യൽ മീഡിയ വന്നതുകൊണ്ട് തെറ്റിക്കാൻ ആവില്ലല്ലോ ? അങ്ങനെ വാവ സുരേഷിന് പിന്തുണയുമായി ദൈവങ്ങളെടുത്തുവരെ ഫാൻസ് പോയി… പിന്നെ എല്ലാം ദൈവം അങ്ങ് ഏറ്റെടുത്തു മംഗളമാക്കി..
അതുകഴിഞ്ഞു ഇപ്പോൾ രണ്ടുദിവസമായി ബാബുവാണ് താരം. മന്ത്രിമാർ വരെ സല്യൂട്ട് കൊടുത്ത ഈ ബാബു ആരാണ്?
മലയാളികളെ മലകയറ്ററിയ ബാബു.
വാർത്തയൊക്കെ അവിടെ നിൽക്കട്ടെ , വീണ്ടും സോഷ്യൽ മീഡിയ വരെ പോയിവരാം…
വീട്ട് മുറ്റത്ത് കളിച്ചോണ്ടിരുന്ന ചെക്കനാ , ദേ കണ്ടോ ഇപ്പോൾ കൊടുമുടി കയറി.. എന്നാലും അവന്റെ വിൽ പവർ സമ്മതിക്കണം . രണ്ടു ദിവസം ജലപാനമില്ലാതെ മലമുകളിൽ കാറ്റും വെയിലും കൊണ്ട് പിടിച്ചുനിന്നില്ലേ… അവനെ ആർമിയിൽ എടുക്കണം…
അപ്പുറത്താങ്ങോട്ട് മാറി, മറ്റൊരു ചർച്ച… ഇവനൊക്കെ ഒരു പണിക്കും പോകാതെ ഇങ്ങനെ കറങ്ങി നടന്നാ മതിയല്ലോ? ഇന്നത്തെ ചെറുപ്പക്കാരൊക്കെ ഇങ്ങനെയാ… വല്ല പൊടിയും കാണും കൈയിൽ , അതാ പറക്കാൻ ഒക്കെ തോന്നുന്നേ… എന്തുമാത്രം ജങ്ങളെയാണ് ബുദ്ധിമുട്ടിക്കുന്നത്…
അങ്ങനെ എന്തൊരെന്തു ചർച്ചകളാണ്… ഈ നാല് ചുവരുകൾക്കുള്ളിൽ ഇരുന്നു അവരവരുടെ കംഫർട്ട് സോണിൽ ഇരുന്നു എന്തും എഴുതി പോസ്റ്റ് ചെയ്യാമെന്നുള്ളതുകൊണ്ട് പ്രതികരണ ശേഷി കുറെ കൂടിയിട്ടുണ്ട്…
അയ്യോ… പ്രതികരണ ശേഷി എന്നൊക്കെ ഇതിനെ പറയാമോ… ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുന്നതൊന്നും ഈ രീതിയിൽ ചർച്ചയാകുന്നില്ലല്ലോ?
ആ അല്ലേൽ ഇന്നിനി ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട, നാളെയാകട്ടെ… ഇന്നിപ്പോൾ കത്തിനിൽക്കുന്ന വിഷയം ബാബു ആണല്ലോ..
അപ്പോൾ നാല് ചുവരുകൾക്കിടയിലെ പ്രതികരണം ഉയർന്നുവന്നപ്പോൾ, വാവ സുരേഷും ബാബുവും എവിടെയോ വച്ച് ഒന്നിച്ചു. വാവ സുരേഷിനെ കുറ്റപ്പെടുത്തിയിവരൊക്കെയാണ് ഇപ്പോൾ ബാബുവിനെ പുകഴ്ത്തുന്നത്. മലയാളികൾ അല്ലേലും ഇങ്ങനാ , ഒരാളെ പൊക്കി പൊക്കി മുകളിലെത്തിക്കും എന്നിട്ട് ദാ കിട…
സംഭവം വാവ സുരേഷ് പാമ്പ് പിടിച്ചു സാഹസം നടത്തിയതായിരുന്നില്ല. തുടർന്ന് കേൾക്കാം വീഡിയോയിലൂടെ…
about vava suresh
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...