Malayalam
”ദിലീപ്പ്’ സന്തോഷിക്കാൻ വരട്ടെ; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസ് ഉയർത്തെഴുന്നേൽക്കാം”
”ദിലീപ്പ്’ സന്തോഷിക്കാൻ വരട്ടെ; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസ് ഉയർത്തെഴുന്നേൽക്കാം”
നടി ആക്രമിക്കപ്പെട്ട കേസില്‍ എന്നല്ല, ഏത് കേസിലായാലും സർക്കാറിന് ഇഷ്ടമുള്ള ഒരാളെ പബ്ലിക് പ്രോസിക്യൂട്ടറായി വെച്ചതുകൊണ്ട് മാത്രം ആ കേസിലെ നീതി പൂർണ്ണമായി നടപ്പാവണമെന്നില്ലെന്ന് അഡ്വ. അജകുമാർ. ഇരയുടേയോ ഇരയുടെ കൂടെ നില്‍ക്കുന്ന ആളുകളുടേയും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് ഇത്തരം നിയമനങ്ങള്‍ സാധാരണയായി നടക്കാറുള്ളു. അതിന് വരുന്ന സ്വാഭാവികമായ കാലതാമസം എന്ന് മാത്രം കണക്കാക്കിയാല്‍ മതി.
അതാണ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിലും സംഭവിച്ചതെന്നാണ് കരുതുന്നുണ്ട്. ഈ കേസില്‍ അങ്ങനെ ആരെയെങ്കിലും അങ്ങ് നിയമിക്കാന്‍ പറ്റില്ല. രണ്ട് പ്രോസിക്യൂട്ടർ ഇട്ടിട്ട് പോയ കേസാണ്. പ്രോസിക്യൂഷന് പറ്റിയ സാഹചര്യം കോടതിയില്‍ ഇല്ലായിരുന്നുവെന്നാണ് അവരുടെ പരാതിയെന്നും അജകുമാർ പറയുന്നു. റിപ്പോർട്ടി ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹാചര്യത്തില്‍ അനുയോജ്യനായ ഒരു പ്രോസിക്യൂട്ടറെ കണ്ടുപിടിക്കുക എന്നുള്ള കാലതാമസം ഉണ്ടാക്കുന്ന കാര്യമാണ്. ഏതെങ്കിലും ഒരാളെ വെച്ച് ആ ചടങ്ങ് അങ്ങ് പൂർത്തിയാക്കുക എന്നുള്ളതല്ല സർക്കാറിന്റെ ലക്ഷ്യം എന്നുള്ളത് വ്യക്തം. സിആർപിസി 303, 304 എന്നീ വകുപ്പുകളില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റേറ്റ് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കേസില്‍ ഒരു പരാതിക്കാരിക്ക് ഒരിക്കലും ഒരു പ്രോസിക്യൂട്ടറെ സ്വന്തമായി നിയമിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇരയ്ക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ വേണമെങ്കില്‍ ഒരു അഭിഭാഷകനെ വെക്കാം. എന്നാല്‍ അവർക്ക് പ്രോസിക്യൂഷന്‍ നടത്താനുള്ള അവകാശമില്ല. അദ്ദേഹത്തിന് സാക്ഷികളെ വിസതരിക്കാന്‍ പോലും കഴിയില്ല. ചില പ്രത്യേക കേസുകളില്‍ കോടതി അനുമതി നല്‍കുകയാണെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമെന്നും.
അവസാനം ഈ കേസിന്റെ തെളിവുകള്‍ വിശകലനം ചെയ്ത്
അല്ലാത്ത സാഹചര്യത്തില്‍ അവസാനം ഈ കേസിന്റെ തെളിവുകള്‍ വിശകലനം ചെയ്ത് റിട്ടണ്‍ ആർഗ്യുമെന്റ് നോട്ട് നല്‍കി കോടതിയെ സഹായിക്കാനുള്ള പരിമിതമായ അവകാസം മാത്രമേ ഉണ്ടാവുകയുള്ളു. വാവ സുരേഷിന് പാമ്പ് കടിയേറ്റ അവസ്ഥയിലാണ് ഇപ്പോഴത്തെ ഈ കേസിന്റെ നില്‍പ്പ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതീഷ. എന്നാല്‍ ദിലീപിന് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു. വാസ്തവം പറഞ്ഞാല്‍ ഈ കേസ് ഇപ്പോള്‍ കോമയിലാണ്.
കോമയില്‍ നിന്നും വാവാ സുരേഷ് ഉയർത്തേഴുന്നേറ്റ് വന്നപോലെ ഈ കേസില്‍ ഒരു രണ്ടാം ജന്മം ഉണ്ടാകണമെങ്കില്‍ നല്ല രീതിയില്‍ ആന്റിവെനം ആവശ്യമാണ്. ആ ആന്റിവെനം എവിടുന്ന് കിട്ടും എന്നുളാണ് പ്രധാനം. ഫോണുകളില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയാലും ഇല്ലെങ്കിലം അത് ഗുണകരമാവും. അവിടുന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസിന് വീണ്ടും ഒരു പുനർജന്മം ഉണ്ടാവും. ഈ കേസ് മുന്നോട്ട് പോവുകയും ചെയ്യും.
ഒരു കേസില്‍ വിധിപ്പകർപ്പ് കിട്ടി 90 ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണം. ആ 90 ദിസത്തിനകം തന്ത്രപരമായ പലകാര്യങ്ങളും പ്രോസിക്യൂഷന്‍ കണ്ടെത്തേണ്ടതുണ്ട്. ചില നടപടികളും സ്വീകരിക്കേണ്ടത്. നടിയെ ആക്രമിച്ച കേസിലെ പുനഃരന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ തന്ത്രപരമായി നില്‍ക്കേണ്ട സമയമാണ് ഇപ്പോഴെന്നും അജകുമാർ കൂട്ടിച്ചേർക്കുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടന്‍ ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹേക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം കിട്ടിയത്. എന്നാല്‍ ഈ കേസില്‍ പോലീസ് പിന്നോട്ട് പോയിട്ടില്ല. ദിലീപിന്റെ പിന്നാലെ തന്നെ അന്വേഷണ സംഘം ഉണ്ട്. എന്നാല്‍ കരുതലോടെ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അത് മാത്രമല്ല, കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി കേസ് ശക്തപ്പെടുത്താനാണ് ശ്രമം.
എന്നാല്‍ ഇതോടെ ദിലീപിന്റെ നേര്‍ക്കുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്ലാദിക്കുന്നത്. എന്നാല്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തുന്നതോടെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുമോ കുരുക്ക് അഴിയുമോ എന്നെല്ലാം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. തിങ്കളാഴ്ചയോടെ ഫലം എത്തുമെന്നാണ് വിവരം. ഈ മാസം നാലിനായിരുന്നു ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലില്‍ എത്തിച്ചത്. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണും കൈമാറിയിരുന്നു.
about dileep