Malayalam
നടക്കാത്ത ആ സ്വപ്നങ്ങളെ കുറിച്ച് ഭാവന, സാന്ത്വനമായി മഞ്ജുവിന്റെ ആ വാക്കുകൾ! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
നടക്കാത്ത ആ സ്വപ്നങ്ങളെ കുറിച്ച് ഭാവന, സാന്ത്വനമായി മഞ്ജുവിന്റെ ആ വാക്കുകൾ! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്ന നടിമാർ മലയാള സിനിമയിലുണ്ട്. ഗീതു മോഹൻദാസ്, മഞ്ജു, ഭാവന, പൂർണ്ണിമ ഇന്ദ്രജിത്ത്, സംയുക്ത വർമ്മ എന്നിവരൊക്കെ അക്കൂട്ടത്തിൽ പെടുന്നവരാണ്. ഇവരെല്ലാം സിനിമാ മേഖലയിലെ പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാറുള്ളൂ. എന്നിരുന്നാലും ഏതെങ്കിലും അവസരത്തില്‍ ഒന്നിച്ചു കൂടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ അടുത്ത സുഹൃത്തുക്കള്‍ നഷ്ടപ്പെടുത്താറില്ല.
മഞ്ജു സിനിമയിൽനിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്. വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്ക്രീനിൽ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു.
സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. തന്നെ വഴക്കു പറയാൻ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് ഭാവന മുൻപ് പറഞ്ഞിട്ടുണ്ട്. രമ്യ നമ്പീശൻ, ശിൽപ ബാല, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ സൗഹൃദ കൂട്ടത്തിലുണ്ട്. എല്ലാവരും കൂടി ഗ്രൂപ്പ് ചാറ്റും നടത്താറുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റയിൽ കൂട്ടുകാരികൾ തമ്മിൽ നടത്തിയ സംഭാഷണമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകൾ പ്ലാൻ ചെയ്തുവെന്നും പക്ഷേ ഒന്നും നടന്നില്ലെന്നുമാണ് ഭാവന പറഞ്ഞത്. ഇതിന് എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
അടുത്തിടെ ഗീതു മോഹൻസ് പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംയുക്ത വര്‍മ്മയും ഭാവനയുമാണ് ചിത്രത്തിലുള്ളത്. കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഗീതു മോഹൻദാസ്. സംയുക്ത വർമ്മയ്ക്കും ഭാവനയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രമാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിരിച്ചുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്ന താരസുന്ദരികളെയാണ് ചിത്രത്തിൽ കാണാനാവുക.
താരസുന്ദരികൾ ഒത്തുകൂടിയത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടി ചേർന്നാലേ ഈ ചങ്ങാതിക്കൂട്ടം പൂർണമാകൂ. . ഫോട്ടോയിൽ മഞ്ജു വാര്യർ ഇല്ലാത്തതിന്റെ കാരണവും ചിലർ തിരക്കിയിരുന്നു
അഭിനയവും നിർമാണവുമെല്ലാമായി തിരക്കിലായി മഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത് സിനിമയിൽ നിന്നും ലഭിച്ച സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ സിനിമാ സുഹൃത്തുക്കളായ ഇവർക്കൊപ്പം മഞ്ജു ഒത്തുകൂടലുകൾ നടത്തുകയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. മഞ്ജുവും വിവാഹത്തെ തുടർന്ന് കരിയർ അവസാനിപ്പിച്ചെങ്കിലും വിവാഹ ജീവിതം പരാജയപ്പെട്ടപ്പോൾ താരം വീണ്ടും സിനിമയിലേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തിരുന്നു.
വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയതിനാൽ ഭാവന സുഹൃത്തുക്കൾ കൂടുതലും സിനിമാ രംഗത്തുള്ളവരാണ്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഭാവന ഇവരുമായി കാത്തുസൂക്ഷിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് സംയുക്ത മേനോൻ. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി തിരക്കിലാണ് താരം. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ സർട്ടിഫിക്കറ്റ് സംയുക്തക്ക് അടുത്തിടെ ലഭിച്ചിരുന്നു.
സംവിധായകൻ രാജീവ് രവിയമായുള്ള വിവാഹത്തോടെ അഭിനയം വിട്ട് സംവിധായകയുടെ വേഷത്തിലാണ് ഇപ്പോൾ ഗീതു മോഹൻദാസ്. നിവിന്‍ പോളിയെയും റോഷന്‍ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഗീതു ഒരുക്കിയ മൂത്തോന്‍ കരിയറിലെ മികച്ച സിനിമയാണ്.