Connect with us

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്

Malayalam

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ താരമായി എത്തി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം.

മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ എസ്യുവികളിലൊന്നായ ജിഎല്‍എസ് 400 ഡിയാണ് താരം കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറില്‍ നിന്ന് സ്വന്തമാക്കിയത്. ബെന്‍സിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്. കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോള്‍ സുരാജ് കൈപ്പറ്റിയത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ നടന് വാഹനം കൈമാറാന്‍ കൊച്ചിയില്‍ പ്രത്യേക ചടങ്ങും കോസ്റ്റല്‍ സ്റ്റാര്‍ ഒരുക്കിയിരുന്നു. ബെന്‍സ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎല്‍എസ്. എസ് ക്ലാസിന് സമാനമായ എസ്യുവിയാണ് ജിഎല്‍എസ്. അത്യാംഡബര സൗകര്യങ്ങളുള്ള ജിഎല്‍എസിന് കരുത്തേകുന്നത് 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്.

330 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയര്‍ന്നവേഗം 6.3 സെക്കന്റാണ്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top