ഫെബ്രുവരി നാല് അന്താരാഷ്ട്ര അർബുദ ദിനമാണ്. ഒട്ടനവധിപേർക്ക് പ്രചോദനം നൽകി അർബുദത്തോട് പൊരുതി ജീവിക്കുന്നവരും നമ്മിൽ നിന്നും അകന്ന് പോയവരും അനവധിയാണ്. അത്തരത്തിൽ അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങിയ വാർത്ത ഏവർക്കും വേദന നൽകിയതാണ്.
ഇന്നും നന്ദുവിനെ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാൻസറിനെ പ്രണയിച്ചവൻ. നന്ദു വിന്റെ ശരീരത്തിൽ ക്യാൻസർ സ്പർശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവൻ എഴുതിയത് ക്യാൻസർ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയായിരുന്നുവെന്ന് കുറിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
World Cancer day February 4
കാൻസറിനെ പ്രണയിച്ചവൻ. നന്ദു വിന്റെ ശരീരത്തിൽ ക്യാൻസർ സ്പർശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവൻ എഴുതിയത് ക്യാൻസർ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയായിരുന്നു… അവന്റെ ഓരോ എഴുത്തു കൊണ്ടും ആത്മവിശ്വാസം നേടിയവർ അത്രയധികം ആയിരുന്നു… എന്തിന് രോഗം വരാത്ത സാധാരണ ആളുകൾക്ക് പോലും പ്രചോദനമായിരുന്നു അവന്റെ ഓരോ പോസ്റ്റുകളും…. നിന്റെ മുന്നിൽ ആ രോഗം പോലും തൊഴുതു നിന്നിട്ടുണ്ട് നന്ദു…. നിന്നെ ഓർക്കാതെ എങ്ങനെ ഈ ദിവസം കടന്നുപോകാൻ.
മകൻ ആകാൻ ഗർഭം ധരിക്കണമെന്ന് ഇല്ലല്ലോ… ഞാൻ മനസ്സുകൊണ്ട് ഗർഭംധരിച്ച് എന്റെ മകനായ എന്റെ പ്രിയ കുഞ്ഞ്… ക്യാൻസറിനെ പ്രണയിക്കാൻ പഠിപ്പിച്ചവൻ.. നന്ദു വടക്കം എന്റെ മുന്നിൽ കൂടെ കടന്നു പോയ എത്ര പേർ എന്റെ കൈയിൽ കിടന്നു മരിച്ച ആര്യ, പ്രിയപ്പെട്ട സുഹൃത്തിന്റെ മകൾ അമ്മു…. അണയാത്ത തിരിനാളങ്ങൾ ആയി ഹൃദയത്തിലിപ്പോഴും….
നന്ദു വിന്റെ അനിയൻ എടുത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം….
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...