നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെ നടുക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് ബാലചന്ദ്രകുമാർ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്നും അത് വരും മണിക്കൂറിൽ പുറത്തുവിടുമെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തണമെന്ന് ദിലീപ് സഹോദരന് അനൂപിനോട് നിര്‍ദേശിച്ചത് ഷാജി കൈലാസ് സിനിമയെ ഉദ്ധരിച്ചാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.
ബാലചന്ദ്രകുമാർ പറഞ്ഞത് ഇങ്ങനെ
ഷാജി കൈലാസിന്റെ സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ദിലീപ്, കൊന്നിട്ട് പിടിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അനൂപിന് നിര്‍ദേശം നല്‍കിത്. ഇങ്ങനെ ചെയ്താല്‍ നമ്മുടെ തലയില്‍ വരില്ലെന്ന അര്‍ത്ഥത്തിലാണ് ദിലീപ് അക്കാര്യം പറഞ്ഞത്. ഇതിന്റെ ഓഡിയോ റിപ്പോര്‍ട്ടര്‍ ചാനലിന് ഞാന്‍ തരാം. ആ വീട്ടില്‍ ദിലീപ് പറയുന്നതിന് എതിര് വാ ഇല്ല. അനൂപ് അടക്കം എല്ലാവരും ദിലീപ് പറയുന്നത് തലയാട്ടി അനുസരിക്കുന്നതാണ് പതിവ്.” കക്ഷികളെ രക്ഷിക്കാന്‍ അടിസ്ഥാനരഹിതമായ കഥകളാണ് രാമന് പിള്ള ഇന്ന് പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”എന്റെ പകയാണ് കേസിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. പക്ഷെ ഇത് തെളിയിക്കാന്‍ എന്ത് തെളിവുകളാണ് അവരുടെ കൈവശമുള്ളത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് കഥകളും പറയും.” ബാലചന്ദ്രകുമാര്‍ പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...