സാന്ത്വനം സീരിയലിലെ ഏറ്റവും നല്ല മനോഹരദൃശ്യമായിരുന്നു ഇന്നലെ പ്രേക്ഷകർക്ക് കാണുവാൻ കഴിഞ്ഞത്. ശിവാജ്ഞലി സീനുകൾ കാണാൻ കാത്തിരിക്കുന്നവർ ഏറെ ഇഷ്ടപെടുന്ന സീനുകളയായിരുന്നു ഇന്നലത്തെത്. കഴിഞ്ഞ എപ്പിസോഡുകളിൽ നമ്മൾ കണ്ടത് ശിവൻ പോലീസ് സ്റ്റേഷനിൽ ആകുന്നതും . ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവൻ ലോക്കപ്പിലായത്. ഒടുവിൽ സാന്ത്വനത്തിലെത്തി തമ്പി ഒരു നാടകം കളിക്കുകയും നാടകത്തിനൊടുവിൽ തമ്പി ശിവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ശിവനെ ഇറക്കിയതിന് പിന്നാലെ ബാലൻ അനുജന്മാരെയും കൊണ്ട് ജഗനെ കാണാൻ പോയിരുന്നു. ജഗന്കണക്കിന് കൊടുത്തതിന് ശേഷമാണ് ബാലൻ തിരികെ പോന്നത്. ഇതൊക്കെ നമ്മൾ കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ടത്തതാണ് . തിരികെ വീട്ടിൽ എത്തുന്ന ശിവൻ അഞ്ജുവിനെ വിളിക്കുമ്പോൾ അവൾ പൊട്ടിക്കരയുകയാണ് ചെയുന്നത്
ലോക്കപ്പിൽ നിന്നും പുറത്തിറങ്ങിയ ശിവനെ കാണാൻ ആഗ്രഹം ഉണ്ടെന്നു അഞ്ജലി പറയുന്നുണ്ട് . എനിക്ക് ഇപ്പോൾ തന്നെ നിങ്ങളെ കാണണം എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലിയുടെ കരച്ചിൽ. പൊട്ടി ക്കരയുന്ന അഞ്ജലിയെ ഓരോന്ന് പറഞ്ഞ് ഭ്രാന്ത് പിടിപ്പിക്കുകയാണ് സാവിത്രിയും ജയന്തിയും. നിന്നോട്സ്നേഹമുണ്ടായിരുന്നെങ്കിൽ ശിവൻ ഇങ്ങോട് നേരിട്ട് വരുമായിരുന്നില്ലേ എന്നാണ് ജയന്തി ചോദിക്കുന്നത്. അമ്മയെയും ജയന്തിയെയും അവഗണിച്ച് ശിവനെ കാണാനായി അഞ്ജലി ഇറങ്ങി പുറപ്പെടുന്നു. തന്റെ പിന്നാലെ രണ്ടു പേര് നടന്നു വരുന്നത് കാണുമ്പൊൾ അഞ്ചു ഭയക്കുന്നുണ്ട്. പേടിച്ചു നിൽക്കുന്ന അഞ്ജുവിന്റെ മുൻപിലേക്ക് ഒരു നായകനറെ പരിവേഷത്തിലാണ് ശിവൻ വന്നു നിൽക്കുന്നത്. ശിവനെ കണ്ടപാടെ ഓടി ശിവന്റെ മാറിലേക്ക് വീണ് പൊട്ടി ക്കരയുകയാണ് അഞ്ജു. അല്ലെങ്കിലും നമ്മൾ ഒരുപാട് സങ്കടപ്പെട്ടു ഇരിക്കുമ്പോൾ എന്താ ഏതാണ് എന്ന് ചോദിക്കുന്നതിലും നല്ലത്. നമ്മളെ ഒന്ന് നെഞ്ചോട് ചേർത് പിടിച്ച മതിയാകും എല്ലാ വിഷമങ്ങളും അല്ലിച്ചു ഇല്ലാതാകാൻ . ശിവൻ അഞ്ജലിയെ കൊണ്ട് സാന്ത്വനത്തിലേക്ക് മടങ്ങുകയാണ്.
ശിവനുണ്ടായ ദുരനുഭവം സാന്ത്വനം വീടിനെയാകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ക്കിടയിലും ശിവനും അഞ്ജുവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി മാറുന്നതായും കാണാം. എന്തായാലും അതിനു കരണകരൻ നമ്മുടെ തമ്പിയാണ്. തമ്പി സാർ ഇതുപോലെ പ്ലാനുകൾ നടപ്പാക്കുന്നതുകൊണ്ട് ശിവാജ്ഞലിമാരുടെ ബന്ധം കൂടുതൽ അടുക്കുന്നുണ്ട്. ഇതുപോലെ നേരത്തെ ഒരു ആക്സിഡന്റ് തമ്പി ഉണ്ടാക്കിയിരുന്നു. അതിനു ശേഷവും അഞ്ജുവും ശിവനും കൂടുതൽ അടുത്തിരുന്നു . പിന്നെ അപ്പു തന്റെ ഡാഡി ഇടപെട്ടതുകൊണ്ടാണ് ശിവനെ ലോക്കപ്പിൽ നിന്ന് ഇറക്കാൻ പറ്റിയത് എന്നൊക്കെ പറയുന്നുണ്ട്. ഡാഡിയെ പൊക്കി പറയാൻ കിട്ടിയ അവസരം നന്നായി മുതലാക്കുകയാണ് അപ്പു.
തല്ലു കൊണ്ട് വന്ന ശിവന് അഞ്ജു ദേഹത്ത് ആവി പിടിച്ച് കൊടുക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോയിലുള്ളത്. വൈകാരികമായ രംഗങ്ങളായിരിക്കും ഇന്നും പരമ്പരയില്‍ അരങ്ങേറുക എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോശിവനെക്കുറിച്ച് സംസാരിക്കുന്ന ബാലനേയും ദേവിയേയും വീഡിയോയില്‍ കാണാം. അവനെ അയാള്‍ തല്ലിയിട്ടുണ്ട്, അത് ഞങ്ങള്‍ക്ക് മനസിലായെന്നും ബാലന് ദേവിയോട് പറയുകയാണ്. അവന്റെ ഷര്‍ട്ട് ഊരി കണ്ടിരുന്നോ, കയ്യിലും മുതുകിലുമെല്ലാം അടിച്ചതിന്റെ പാടുണ്ടെന്ന് ദേവി ബാലനോട് പറയുകയാണ്. അനിയനുണ്ടായ അനുഭവത്തിലാകെ ഉലഞ്ഞിരിക്കുകയാണ് ബാലനും ദേവിയും. തന്റെ ദേഷ്യം ജഗന്നാഥനെ തല്ലിയാണ് ബാലന് ഇന്നലെ കലിപ്പടക്കിയത്. അതേസമയം ഇതിനെല്ലാം പിന്നില്‍ തമ്പിയാണെന്ന വസ്തുത ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാവരേയും പോലെ തമ്പിയുടെ നാടകത്തില്‍ ഹരി വീണു പോയിട്ടില്ല. തമ്പിയെക്കുറിച്ച് ഹരിയും അപ്പുവും തമ്മിലുള്ള സംസാരവും വീഡിയോയിലുണ്ട്.നിന്റെ ഡാഡിയെ നിനക്ക് വലിയ വിശ്വാസമായിരിക്കും.
പക്ഷെ നിന്നെ പോലെ അയാളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ എനിക്കാകില്ലെന്നാണ് ഹരി അപ്പുവിനോട് പറയുന്നത്. കഴിഞ്ഞ ദിവസവും തമ്പിയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയമുള്ളതായി ഹരി അപ്പുവിനോട് പറഞ്ഞിരുന്നു. പിന്നാലെ വീഡിയോയില്‍ കാണുന്നത് ശിവന് ആവി പിടിച്ചു കൊടുക്കുന്ന അഞ്ജുവിനെയാണ്. ഇനിആരേയും തല്ലാനോ പക തീര്‍ക്കാനോ പോകേണ്ട എന്നാണ് അഞ്ജു ശിവനോടായി പറയുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും തല്ലു കൊടുക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോഴും ഒറ്റത്തടിയാണെന്നാണോ വിചാരം. താലികെട്ടിയൊരു പെണ്ണ് കാത്തിരിക്കുന്നുണ്ടെന്ന വിചാരമില്ലേ എന്നാണ് അഞ്ജു ചോദിക്കുന്നത്. ആ പെണ്ണിനെക്കുറിച്ച് ഏതവനെങ്കിലും വേണ്ടാത്തത് പറഞ്ഞാല്‍ കയ്യും കേട്ടി നോക്കി നില്ക്കാന് ശിവന് ശിവനല്ലാതെയാകണമെന്നായിരുന്നു ശിവന് നല്കിയ മറുപടി. ശിവേട്ടന്റെ ഡയലോഗും അത് കേട്ടുള്ള അഞ്ചുവിന്റെ ചിരിയും സൂപ്പര്‍, ‘സാന്ത്വന’ ത്തിന്റെ പഴയ പവര്‍ തിരിച്ചു വന്നല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...