ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ!! ഇപ്പോഴാണ് ശെരിക്കും വല്യേട്ടൻ ആയത്: ജഗന്നാഥനെ പൊരിച്ചടുക്കി ബാലൻ, തമ്പിയ്ക്കുള്ള പണി ഉടൻ; സാന്ത്വനത്തിന്റെ കൈയ്യടികളുമായി ആരാധകർ
ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ!! ഇപ്പോഴാണ് ശെരിക്കും വല്യേട്ടൻ ആയത്: ജഗന്നാഥനെ പൊരിച്ചടുക്കി ബാലൻ, തമ്പിയ്ക്കുള്ള പണി ഉടൻ; സാന്ത്വനത്തിന്റെ കൈയ്യടികളുമായി ആരാധകർ
ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ!! ഇപ്പോഴാണ് ശെരിക്കും വല്യേട്ടൻ ആയത്: ജഗന്നാഥനെ പൊരിച്ചടുക്കി ബാലൻ, തമ്പിയ്ക്കുള്ള പണി ഉടൻ; സാന്ത്വനത്തിന്റെ കൈയ്യടികളുമായി ആരാധകർ
കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലിടം നേടിയ പരമ്പരയാണ് സാന്ത്വനം. എന്നാൽ ഒരു ത്രില്ലർ പരമ്പരയായാണ് സാന്ത്വനം നിലവിൽ മുന്നോട്ട് പോകുന്നത്. സാന്ത്വനം വീട്ടിലെ ഹരിയുടെ അമ്മായിയച്ഛനായ തമ്പിയുടെ കുബുദ്ധിയാണ് പരമ്പരയെ ആകെ മാറ്റിമറിച്ചിരിക്കുന്നത്. സാന്ത്വനം വീടുമായി മുന്നേതന്നെ പ്രശ്നമുള്ളയാളാണ് സാന്ത്വനം വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിഞ്ഞ അപർണയുടെ അച്ഛനായ തമ്പി. അഞ്ജലിയുടെ അച്ഛൻ ശങ്കരന് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തമ്പിയും ശിവനും പലപ്പോഴായി ഉടക്കിയിരുന്നെങ്കിലും ഇപ്പോൾ പ്രശ്നമൊന്നും ഇല്ലായെന്ന തരത്തിലാണ് തമ്പി കഴിഞ്ഞ ദിവസങ്ങളിൽ പെരുമാറിയിരുന്നത്.
തമ്പിയുടെ സുഹൃത്തായ ജഗന്നാഥൻ അഞ്ജലിയുടെ അച്ഛന് കൊടുത്ത പണം തിരികെ വാങ്ങാനായി എത്തുകയും ശങ്കരൻ ഇല്ലാത്തതിനാൽ വീട്ടിലെ സ്ത്രീകളെ അനാവശ്യം പറയുകയും ചെയ്യുന്നുണ്ട്. ഇത് കേൾക്കുന്ന ശിവൻ ജഗന്നാഥനെ തല്ലുി. ഇതാണ് ഇപ്പോൾ ആകെ പ്രശ്നമായിരിക്കുന്നത്. ജഗന്നാഥനെ തല്ലിയ സംഭവമറിഞ്ഞ തമ്പി കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാനുള്ള പദ്ധതിയാണ് പിന്നീട് മെനഞ്ഞത്. ജഗന്നാഥനോട് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറയുന്ന തമ്പി സ്റ്റേഷനിലെ സുഹൃത്തായ ഓഫീസറെ വിളിച്ച് സംഭവം നല്ല തരത്തിൽ കൈകാര്യം ചെയ്യാനാണ് പറയുന്നത്. അതിൻപ്രകാരം ശിവനും അഞ്ജലിയും അമ്മ സാവിത്രിയും പൊലീസ് സ്റ്റേഷനിലാണുളളത്. അവിടെവച്ച് ശിവനെ പൊലീസ് മർദ്ദിക്കുന്നുമുണ്ട്.
പണം വാങ്ങി തിരികെ കൊടുത്തില്ലെങ്കിൽ സാധാരണയായി സംഭവിക്കുന്നതേ തന്റെ വീട്ടിലും സംഭവിച്ചുള്ളൂവെന്നും ഏതായാലും ജഗന്നാഥനെ തല്ലിയ കേസിൽ ശിവനെ അഴി എണ്ണിക്കും എന്നെല്ലാമാണ് പൊലീസ് ഓഫീസർ പറയുന്നത്. ശിവൻ യഥാർഥത്തിലുള്ള സംഭവം എന്താണെന്ന് വിശദീകരിക്കാൻ തുടങ്ങുമ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും നിൽക്കാതെയാണ് ജഗന്നാഥന്റെ ആവശ്യപ്രകാരം പൊലീസ് ശിവനെ തല്ലിയത്. ഇതിനെല്ലാം പിന്നിൽ തമ്പിയാണെന്ന വിവരം ഇനിയും സാന്ത്വനത്തിലെ അംഗങ്ങൾ അറിഞ്ഞിട്ടില്ല. ശിവനെ പൊലീസിനെ കൊണ്ട് പിടിപ്പിച്ച തമ്പി തന്നെയാണ് കഴിഞ്ഞ ദിവസം ബാലനും ഹരിക്കും ഒപ്പം എത്തി ശിവനെ ഹീറോയിസം കാണിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കിയതും. ശിവനെ കേസിൽ നിന്നും ഊരിയ ശേഷം ശിവന്റെ സ്വഭാവത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബാലനും ഹരിക്കും മുമ്പിൽ വെച്ച് പറയാതെ പറയുന്നുമുണ്ട് തമ്പി.
കഴിഞ്ഞ ദിവസം ശങ്കരൻ മടങ്ങിയെത്തിയതും അഞ്ജു നടന്ന സംഭവങ്ങളെല്ലാം ശങ്കരനോട് വിവരിക്കുന്നതും സംപ്രേഷണം ചെയ്തിരുന്നു. തക്കം പാർത്തിരുന്ന് ശിവനെ കല്ലെറിഞ്ഞ ജയന്തിക്കും ആവശ്യത്തിലധികം ശങ്കരൻ ശകാരത്തിലൂടെ നൽകുന്നുണ്ട്. ഇപ്പോൾ സാന്ത്വനത്തിന്റെ വീക്കെന്റ് സ്പെഷ്യൽ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ, മമ്മൂട്ടി സിനികളിലെ മാസ് ഡയലോഗുകൾ പശ്ചാത്തലത്തിൽ കേൾപ്പിച്ച് മനോഹരമായ പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശിവനെ തമ്പിയുടെ സഹായത്തോടെ സ്റ്റേഷനിൽ നിന്നും ഇറക്കിയ ബാലൻ പിന്നീട് നേരെ പോകുന്നത് ജഗന്നഥനെ തല്ലാണ്. തന്റെ അനിയന്മാരെ തൊട്ടാൽ താൻ വെറുതെ ഇരിക്കില്ലെന്ന് പറഞ്ഞാണ് ജഗന്നാഥനെ ബാലനും സേതുവും ചേർന്ന് തല്ലുന്നത്.
പുതിയ പ്രമോ പുറത്ത് വന്നതോടെ ബാലന്റെ മാസ് പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. തമ്പി പോലും പ്രതീക്ഷിക്കാതെയാണ് അനിയൻ ശിവനെ പൊലീസിനെ കൊണ്ട് തല്ലിച്ച ജഗന്നാഥന്റെ അടുത്ത് പകരം ചോദിക്കാൻ ബാലൻ എത്തിയത്. ‘അനിയന്മാർ എന്ന് വെച്ചാൽ ബാലേട്ടന് ജീവനാണ് അവരെ തൊട്ട് കളിച്ചാൽ ക്ഷമിക്കില്ല ഈ ഏട്ടൻ, ബാലേട്ടൻ ഓൺ ഫയർ, തന്റെ അനിയന്മാരെ തൊട്ടാൽ വെറുതെ നിൽക്കില്ല, അനിയന്മാരെ തൊട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല ബാലേട്ടൻ, ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ, ബാലേട്ടൻ ഇപ്പോഴാണ് വല്യേട്ടൻ ആയത്’ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പുതിയ പ്രമോയ്ക്ക് പ്രേക്ഷകർ നൽകുന്നത്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...