Connect with us

മൗനരാഗത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല!! മടുത്തു തുടങ്ങിയെന്ന് പ്രേക്ഷകർ, പ്രകാശന്റെ പുറകെ പോകാതെ മാറി ചിന്തിക്കൂ… അഭ്യർത്ഥനയുമായി പ്രേക്ഷകർ

serial

മൗനരാഗത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല!! മടുത്തു തുടങ്ങിയെന്ന് പ്രേക്ഷകർ, പ്രകാശന്റെ പുറകെ പോകാതെ മാറി ചിന്തിക്കൂ… അഭ്യർത്ഥനയുമായി പ്രേക്ഷകർ

മൗനരാഗത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല!! മടുത്തു തുടങ്ങിയെന്ന് പ്രേക്ഷകർ, പ്രകാശന്റെ പുറകെ പോകാതെ മാറി ചിന്തിക്കൂ… അഭ്യർത്ഥനയുമായി പ്രേക്ഷകർ

വലിച്ചു നീട്ടലുകളില്ലാതെ സീരിയൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് കൈയ്യടികൊടുക്കേണ്ടത് സീരിയലിന്റെ ഡയറക്ടർ മാരോടാണ്. ഒരു സീരിയലിനെ ഏറ്റവും ബോറാക്കുന്നതും ഈ വലിച്ചു നീട്ടൽ തന്നെയാണ്. ചില പരമ്പരകളൊക്കെ ലാഗാകുമ്പോൾ ആരാധകർ തന്നെ അക്കാര്യങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. ഇതിനെ മുഖവിലയ്‌ക്കെടുത്ത് മാറാഖിനഗൽ കൊണ്ട് വരുവാനും ശ്രമിക്കാറുണ്ട്. അതിൽ കൂടി മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ള പരമ്പരകൾ തന്നെയാണ്, റേറ്റിംഗിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്.

അപ്പോൾ, പറഞ്ഞു വന്നത്.. എത്രയൊക്കെ ആരാധകർ പറഞ്ഞിട്ടും ആരാധകരുടെ ആഗ്രഹത്തിനൊത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാത്ത മൗനരാഗം സീരിയലിനെ കുറിച്ച് തന്നെയാണ്. സീരിയൽ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും കഥയിൽ വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ആകെ സംഭവിച്ചത് കല്യാണി തന്റെ കഴിവിലൂടെ ഒരു ജോലി കിട്ടി എന്ന് മാത്രം. അല്ലാതെ, സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളിലെ ചിലരെങ്കിലും യാഥാർഥ്യങ്ങൾ മനസിലാക്കുകയോ… പറയുന്ന കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടുകയോ ഒന്നും സംഭവിച്ചിട്ടില്ല.

കഥയിൽ ഇന്ന് മാറ്റം വരും, നാളെ മാറ്റം വരും എന്നൊക്കെ ആഗ്രഹിച്ചിരുന്നത് മാത്രം വെറുതെ, എന്ന് പറയുന്നതാണ് നല്ലത്. ഇനി സീരിയലിന്റെ ക്ളൈമാക്സിലായിരിക്കുമോ എല്ലാവരും കാത്തിരിക്കുന്ന വിവാഹം നടക്കുന്നത് എന്നൊക്കെയുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ട്, ആരാധകരുടെ ഇടയിൽ. എന്തായാലും ഇപ്പോഴത്തെ പോക്കനുസരിച്ച് ഉടനെ കല്യാണമൊക്കെ നടക്കുമെന്നുള്ള ആഗ്രഹങ്ങളാണ്, പക്ഷെ.. അതെല്ലാം വെറും വ്യാമോഹങ്ങൾ അല്ലെ…

മൗനരാഗത്തിൽ ഇടയ്ക്കിടയ്ക്ക് പുതിയ കഥാപാത്രങ്ങളുടെ എൻട്രി സംഭവിക്കുന്നുണ്ട്… സീരിയലിൽ പലരും ആര്സപരം അറിയാനുള്ളതും, അതുപോലെ പ്രേക്ഷകർക്ക് അറിയാനുള്ളതുമായ രഹസ്യങ്ങളൊക്കെ ഒരുപാടുണ്ട്. അതൊക്കെ സസ്പെൻസ് ഇട്ടേക്കുന്നത് ക്യൂരിയോസിറ്റി കൂറ്റൻ വേണ്ടിയിട്ടാണെങ്കിൽ അത് വെറുതെ മാത്രമായിരിക്കും എന്ന് പറയുന്നതാണ് നല്ലത്. ഈ ക്യൂരിയോസിറ്റി പ്രേക്ഷകർ മടുത്തു തുടങ്ങിയിരിക്കുകയാണ്.

അവസാനമായി എത്തിയതാണ്, അച്ഛൻ കഥയിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലായിരുന്നു അച്ഛൻ കടന്നു വന്നത്. വന്നിട്ട് തന്നെ രണ്ടു മൂന്നു മാസം ആകുന്നു. കാര്യമായിട്ടൊന്നും സംഭവിച്ചില്ലെങ്കിലും അച്ഛനും മക്കളും കണ്ടുമുട്ടി, പക്ഷെ.. അത് അല്ലാലോ വേണ്ടത്, രൂപ വൈകല്യങ്ങളെ വെറുക്കുന്നതിന് പിന്നിലെ രഹസ്യം എന്താണ്… അതുപോലെ തന്നെയാണ്, രാഹുലും സി എസും തമ്മിലുള്ള പ്രശ്നങ്ങൾ ഇതെല്ലം പുറത്ത് കൊണ്ട് വരണം… ഇതൊക്കെയും സംഭവിച്ചാൽ മാത്രമേ.. സീരിയൽ കാണുവാൻ പ്രേക്ഷകർക്ക് താല്പര്യം ഉണ്ടാവുകയുള്ളു…

സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച്, ദീപയുടെ സ്വഭാവത്തിൽ വന്ന മാറ്റവും.. പ്രാകാശൻ സമാധാനമില്ലാതെ ഓടുന്നതുമൊക്കെയാണ്. പരമ്പരയുടെ കഥ തന്നെ തിരിച്ചു വിടാനുള്ള പരിപാടിയാണ് ഇതെന്നാണ് തോനുന്നത്. അങ്ങനെ ആയാൽ.. അത് പരമ്പരയുടെ റേറ്റിങ്ങിനെ അതിനിയും ബാധിക്കും.

ഏതൊക്കെ ആയാലും.. ഇപ്പോഴത്തെ സ്ഥിയൊക്കെ മാറി കുറച്ചും കൂടി സ്പീഡിൽ കഥ മുന്നോട്ട് കൊണ്ടുപോയാൽ നന്നായിരിക്കും എങ്കിലല്ലേ.. ആരാധകരുടെ അഭിപ്രയങ്ങൾ കൂടി അറിഞ്ഞ് പ്രവൃത്തിക്കുന്ന സീരിയൽ എന്ന് പറയാൻ കഴിയൂ.

More in serial

Trending

Recent

To Top