
News
പുഷ്പ 2 ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാന്‍ എത്തിയ ഓഫര്‍ 400 കോടി; പുഷ്പം പോലെ നിരസിച്ച് നിര്‍മ്മാതാക്കള്‍
പുഷ്പ 2 ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാന്‍ എത്തിയ ഓഫര്‍ 400 കോടി; പുഷ്പം പോലെ നിരസിച്ച് നിര്‍മ്മാതാക്കള്‍

അല്ലു അര്ജുന് നായകനായി എത്തി ഇന്ത്യയൊട്ടാകെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. മാത്രമല്ല, റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രം കൂടിയാണ് ‘പുഷ്പ’.
പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നായിക രശ്മി മന്ദാന നേരത്തെ പറഞ്ഞുരുന്നു.
രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വിതരണ കമ്പനി വാഗ്ദാനം ചെയ്തത്.
ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്കാന് തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിര തന്നെ പുഷ്പയില്‍ അണിനിരന്നിരുന്നു.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് വേഷമിട്ടത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...