ഐറ്റം സോംഗുകളിലൂടെ സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശനം, എന്നാല്‍ സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക അറോറ
ഐറ്റം സോംഗുകളിലൂടെ സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശനം, എന്നാല്‍ സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക അറോറ
ഐറ്റം സോംഗുകളിലൂടെ സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശനം, എന്നാല്‍ സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക അറോറ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ചിത്രം ദില്സേയിലെ ഛയ്യ ഛയ്യ എന്ന ഗാനമാണ് മലൈകയെ താരമാക്കി മാറ്റിയത്. മലൈകയുടെത് അടക്കം ഐറ്റം സോംഗുകള്‍ക്ക് എന്നും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നതാണ് ഇത്തരം പാട്ടുകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം.
എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെയല്ലെന്നും സ്വാതന്ത്ര്യമാണ് ഐറ്റം നമ്പറുകള്‍ എന്നാണ് മലൈക പറയുന്നത്. ഇന്ന് വലിയ തോതില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഡാന്‍സ് നമ്പറുകള്‍. നമ്മളുടെ സിനിമകള്‍ ഇങ്ങനെയാണ്. ആ വസ്തുത മറച്ചു വയ്ക്കരുത്.
നമ്മുടെ സിനിമകള്‍ ജീവിതത്തിന്റെ ആഘോഷമാണ്. ജീവിതത്തേക്കാളും വലുതാണ് അവ. ഇന്നത്തെ കാലത്തും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാഴ്ച വസ്തുവാക്കപ്പെടുന്നു എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ താനത് ചെയ്തപ്പോള്‍ തനിക്ക് തോന്നിയത് സ്വാതന്ത്ര്യ ബോധ്യമാണ്.
ശരിക്കും സ്വാതന്ത്ര്യമായിരുന്നു. സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നു. എല്ലാവരും എന്നെയൊരു കാഴ്ച വസ്തുവാക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. തന്നെ സംബന്ധിച്ച് നിയന്ത്രണം തന്റെ പക്കലായിരുന്നു. തന്റെ വിധിയുടെ മാസ്റ്റര്‍ താന്‍ തന്നെയാണ് എന്നാണ് മലൈക പറയുന്നത്. റിയാലിറ്റി ഷോ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സറിന്റെ ജഡ്ജ് ആയി ടെലിവിഷനിലാണ് താരം ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...