”കെ എ സ് ചിത്രയുടെ ഭർത്താവ് തിരുവന്തപുരം വിറപ്പിക്കുന്ന ഗുണ്ടയോ”? വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ് യൂട്യൂബർക്ക് മുട്ടൻ പണി…ചിത്രയുടെ ഭർത്താവ് പ്രതികരിക്കുന്നു
”കെ എ സ് ചിത്രയുടെ ഭർത്താവ് തിരുവന്തപുരം വിറപ്പിക്കുന്ന ഗുണ്ടയോ”? വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ് യൂട്യൂബർക്ക് മുട്ടൻ പണി…ചിത്രയുടെ ഭർത്താവ് പ്രതികരിക്കുന്നു
”കെ എ സ് ചിത്രയുടെ ഭർത്താവ് തിരുവന്തപുരം വിറപ്പിക്കുന്ന ഗുണ്ടയോ”? വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ് യൂട്യൂബർക്ക് മുട്ടൻ പണി…ചിത്രയുടെ ഭർത്താവ് പ്രതികരിക്കുന്നു
ഗായിക കെ എ സ് ചിത്രയെ പോലെ തന്നെ ഭർത്താവ് വിജയ് ശങ്കറിനെയും മലയാളികൾക്ക് പരിചിതമാണ്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുന്നത്. കെ എ സ് ചിത്രയുടെ ഭർത്താവ് തിരുവന്തപുരം വിറപ്പിക്കുന്ന ഗുണ്ടയോ? പാലാക്കാരൻ പ്രതികരിക്കുന്നു എന്ന ക്യാപ്ഷനോടയായിരുന്നു വീഡിയോ പ്രചരിച്ചത്. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ശങ്കർ.
വട്ടിയൂർക്കാവിലെ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് വിജയ് ശങ്കർ പറയുന്നു. തനിക്കെതിരെ ആരോപണം ഉയർത്തിയത് പ്രമോദ് എന്നയാളാണെന്നും, പൊലീസ് രജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുതീർക്കുന്നതിനുള്ള സമ്മർദ്ദ തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെയും ഭാര്യയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക ജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. ഇയാൾക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോം നഴ്സിനെ ആക്രമിച്ചെന്നും, വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കേസില്‍ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഗുണ്ടകളും ചേര്‍ന്ന് ആക്ഷേപവുമായി വന്നിരിക്കുന്നതെന്ന് വിജയ് ശങ്കര്‍ വ്യക്തമാക്കി. പൊലീസ് പറയുന്നത് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ്. ഒളിവിലിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായി രംഗത്തെത്തിയത്. ഫ്ളാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ ഒരു ഇടപാടും തനിക്കില്ലെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.
2008ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്ളാറ്റ് 2010ല്‍ കെട്ടിടനിര്‍മ്മാതാവ് മുങ്ങിയതിനെ തുടര്‍ന്ന് പണി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് പിന്നീട് പണികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്ക് ഫ്ളാറ്റ് നിര്‍മ്മാതാവ് പണം നല്‍കാത്തതിനാലാണ് രജിസ്ട്രേഷന് നടക്കാത്തത് എന്നറിഞ്ഞ് കയ്യില്‍ നിന്ന് പണം മുടക്കി ഇദ്ദേഹം പണി പൂര്‍ത്തിയാക്കുകയായിരുന്നു.
എന്നാല്‍ ഫ്ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബില്‍ഡര്‍ക്ക് കൂടുതല്‍ പണം വാങ്ങി നല്കാന് നിര്‍ബന്ധിക്കുന്നു എന്നുമാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ഈ വിഷയത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഫ്ളാറ്റുടമ കൂടിയായ പ്രമോദ് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വിധി ഇയാള്‍ക്ക് എതിരായിരുന്നു. ഇതോടെയാണ് വീഡിയോയുമായി രംഗത്തെത്തിയതെന്ന് വിജയ് ശങ്കര്‍ പറയുന്നു.
ഫ്ളാറ്റിന്റെ മുഴുവന്‍ പണവും നല്കാന് തയാറാകാതെയാണ് ആക്ഷേപം ഉയര്‍ത്തുന്നത്. പ്രമോദ് എന്നയാള്‍ അഞ്ചു ലക്ഷം രൂപ ഫ്ളാറ്റ് നിര്‍മാതാവിനു നല്‍കാനിരിക്കെയാണ് മറ്റൊരു ഫ്ളാറ്റില്‍ അതിക്രമിച്ചു കയറുന്നത്. അതില്‍ താമസിച്ചിരുന്ന ഹോം നഴ്സായ യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഫ്ളാറ്റിന്റെ മുഴുവന്‍ തുകയും നല്കിയാല് വെള്ളത്തിന്റെ കണക്ഷന് ഉള്‍പ്പടെയുള്ളവ ശരിയാക്കി നല്‍കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്. ഇതിനിടെ ഫ്ളാറ്റിന് സമീപത്തെ ചില ഗുണ്ടകള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ളാറ്റിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ പേരിലുള്ള ഫ്ളാറ്റ് പോലും രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് വിജയ് ശങ്കര്‍ പറയുന്നു. ഫ്ളാറ്റ് സമുച്ചയത്തില്‍ താന്‍ വാങ്ങിയ ഒരു കൊമേഴ്സ്യല്‍ സ്പേസ് മാത്രമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടുള്ളത്. പണം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് അത് സാധിച്ചതെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...