ഇനിയും കാത്തിരിക്കാനാവില്ല, ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണ്; മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ഡബ്ല്യുസിസി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വനിതാ താരസംഘടനയായ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ എല്ലാ തരത്തിലുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
ഇതേ ആവശ്യവുമായി അംഗങ്ങള്‍ നേരത്തേ വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.
വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി കാത്തിരിക്കാനാവില്ലെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്. കമ്മിറ്റിക്ക് മുമ്ബാകെ തനിക്കുണ്ടായ എല്ലാ പ്രശ്നങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...