
News
എനിയ്ക്ക് അത് വേണം ഉയർത്ത് എഴുന്നേറ്റ് ദിലീപ്, കോടതിയിൽ നാടകീയ രംഗങ്ങൾ അടവ് തകർന്ന് തരിപ്പണമായി.. രണ്ട് ആവിശ്യവും തള്ളി
എനിയ്ക്ക് അത് വേണം ഉയർത്ത് എഴുന്നേറ്റ് ദിലീപ്, കോടതിയിൽ നാടകീയ രംഗങ്ങൾ അടവ് തകർന്ന് തരിപ്പണമായി.. രണ്ട് ആവിശ്യവും തള്ളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അടിക്കടി തിരിച്ചടി… ദിലീപിനെ രണ്ട് ആവശ്യങ്ങളും പ്രോസിക്യൂഷൻ തള്ളി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുകയാണ്. കേസിൽ നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടത്തിയത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന് കോടതിയിലറിയിച്ചു. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ദിലീപിന്റെ ഈ രണ്ട് ആവശ്യങ്ങളും പ്രോസിക്യൂഷൻ എതിർത്തിരിക്കുകയാണ്
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ ഹാജരാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അത് കോടതിയിൽ സമർപ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് ്അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ തുടരന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തുടരന്വേഷണത്തില്‍ കേസിലെ നിര്‍ണായക കണ്ണിയെന്ന് കരുതപ്പെടുന്ന വിഐപിയെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. ഒപ്പം പള്‍സര്‍ സുനിയെ ജയിലില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെയും സഹോദരന് അനൂപിന്റെയും വീട്ടിലും പ്രൊഡക്ഷന്‍ കമ്പനിയിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെയും പള്‍സര്‍ സുനിയുടെ അമ്മയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...