സജിൻ വിളിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്, സോറി പറഞ്ഞതോടെ അവന്റെ മറുപടി ഞെട്ടിച്ചു!മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെയെന്ന് സാന്ത്വനത്തിലെ സേതുവേട്ടൻ
സജിൻ വിളിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്, സോറി പറഞ്ഞതോടെ അവന്റെ മറുപടി ഞെട്ടിച്ചു!മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെയെന്ന് സാന്ത്വനത്തിലെ സേതുവേട്ടൻ
സജിൻ വിളിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്, സോറി പറഞ്ഞതോടെ അവന്റെ മറുപടി ഞെട്ടിച്ചു!മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെയെന്ന് സാന്ത്വനത്തിലെ സേതുവേട്ടൻ
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ സാന്ത്വനത്തിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് ബിജേഷ് അവനൂര്‍. ടിക് ടോകിലൂടെയായി അഭിനയ രംഗത്തിലേക്കെത്തിയ ബിജേഷിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ നല്കിക്കൊണ്ടിരിക്കുന്നത്. സേതുവെന്ന കഥാപാത്രമായെത്തുന്ന ബിജേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഷാജി കൈലാസ് ചിത്രമായ കടുവയിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിക്കുകയാണ് ബിജേഷ്.
സാന്ത്വനത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തമ്മിലുള്ള സൗഹഹൃദം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിനെ കുറിച്ച് ബിജേഷ് പറഞ്ഞ വാക്കുകളാണ്. സീരിയലിൽ സേതു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നടനെ സേതുവേട്ടൻ എന്നാണ് മലയാളി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ സീരിയലിൽ അവതരിപ്പിക്കുന്നത്. സജിനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ബിജേഷ് പറയുന്നത്.
നടന്റെ വാക്കുകൾ ഇങ്ങനെ…”ചില ബന്ധങ്ങൾക്ക് നിർവചനങ്ങളില്ല. ബിജേഷ് ബായ്. എന്നോട് പറയാതെ പോയല്ലേ. ഷെഡ്യൂൾ കഴിഞ്ഞു പുറപ്പെട്ട എന്നോട് സജിൻ ( നിങ്ങളുടെ ശിവൻ ) വിളിച്ചപ്പോളാണ്. ഇത്തവണ അവനോടു യാത്ര പറഞ്ഞില്ല എന്നോർമ വന്നത്. സോറി പറഞ്ഞപ്പോൾ ഒന്ന് പോടോ എന്ന് തൃശൂർ ഭാക്ഷയിൽ സ്നേഹത്തോടെ അവൻ പറഞ്ഞു. കാലങ്ങൾ ഞങ്ങൾക്ക് പല മാറ്റങ്ങളും വരുത്തുമായിരിക്കും. എങ്കിലും. മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെ എന്നാശിക്കുന്നു. പ്രാർത്ഥിക്കുന്നു എന്നായിരുന്നു സജിനെക്കുറിച്ച് ബിജേഷ് കുറിച്ചത്. അതെന്താ സേതുവേട്ടാ ഞങ്ങളുടെ ശിവേട്ടനോട് യാത്ര പറയാതെ പോയതെന്നായിരുന്നു ആരാധകർ ചോദിച്ചത്. യാത്ര പറയാൻ പോലും സമയം ഇല്ലാതെയായോ, നമ്മുടെ ശിവേട്ടൻ കിടിലമാണെന്ന് മനസ്സിലായോ എന്നിങ്ങനെ നിരവധി കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ബിജേഷ് സാന്ത്വനം ലൊക്കേഷനിൽ എത്തുന്നത്.
സാന്ത്വനം വീട്ടില്‍ ബാലന്റെയും ഹരിയുടേയും സഹോദരനായ ശിവരാമകൃഷ്ണനെന്ന ശിവനായാണ് സജിന്‍ എത്തുന്നത്. പുറമേ പരുക്കനാണെങ്കിലും ഭയങ്കര പാവമാണ് ശിവനെന്നാണ് ദേവി പറയാറുള്ളത്. പരിഷ്കാരങ്ങളൊന്നുമില്ലാതെ കടയും കുടുംബവും എന്ന വചനവുമായി നടക്കാറുള്ള ശിവന് അടുത്തിടെയായി മാറിയെന്നാണ് കണ്ണന്റെ കണ്ടുപിടിത്തം. മുരടന്‍ സ്വഭാവമൊക്കെ മാറ്റി ആള് വളരെ സോഫ്റ്റായി വരുന്നത് അഞ്ജലിയും മനസിലാക്കിയിരുന്നു. ശിവനായി മികച്ച പ്രകടനമാണ് സജിന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. വഴക്കും തര്‍ക്കുത്തരവും മാറി റൊമാന്റിക് ട്രാക്കിലൂടെയാണ് കലിപ്പന്റേയും കാന്താരിയുടേയും സഞ്ചാരം. ശിവാഞ്ജലി നിമിഷങ്ങള്‍ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...