Connect with us

ഋഷി സാറേ സൂര്യയുടെ മനസ്സൊന്നു വായിക്ക്!! ഈ മിത്ര എന്താ.. ഇങ്ങനെ??

serial

ഋഷി സാറേ സൂര്യയുടെ മനസ്സൊന്നു വായിക്ക്!! ഈ മിത്ര എന്താ.. ഇങ്ങനെ??

ഋഷി സാറേ സൂര്യയുടെ മനസ്സൊന്നു വായിക്ക്!! ഈ മിത്ര എന്താ.. ഇങ്ങനെ??

മലയാള സീരിയലുകൾ എല്ലാം എടുത്തുനോക്കുമ്പോൾ കുറച്ചൊന്നുമല്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ കാണാം. ലാഗ് വരുന്നു എന്നുള്ളത് ഗുരുതരപ്രശ്നമെങ്കിലും അത് ആവശ്യമാകുന്നിടമുണ്ട്. ഇവിടെ ഒക്കെ സംഭവിക്കുന്നത് നല്ല അടിപൊളി ക്യാമ്പസ് പ്രണയം കാണിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്നവസാനിപ്പിക്കുക. എന്നാൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങളെ ഒരു കാര്യവുമില്ലാതെ വിവരിച്ചങ്ങ് കാണിക്കുക… ഇതൊക്കെ ഇപ്പോൾ പല സീരിയലുകളിലും ഉള്ള അവസ്ഥയാണ്.

ഇനി കൂടെവിടെയിൽ നല്ലൊരു ക്ലാഷ് ഉണ്ടാകാനുള്ള തുടക്കമായിട്ടാണ് ഈ ലാഗ് ഇട്ട് കഥ കൊണ്ടുപോകുന്നത്. ഏകദേശം അതിന്റെ അടുത്ത് എത്തി നിൽക്കുകയാണ്. അതിനിടയ്ക്ക് ആവശ്യമില്ലാതെ നെഗറ്റീവ് കഥാപാത്രങ്ങൾക്കും മറ്റുള്ളവർക്കും പ്രാധാന്യം നൽകുന്നത് അത്രയ്ക്കങ്ങ് ശെരിയായിട്ടുള്ള കാര്യമല്ല.

പിന്നെ, സൂര്യയ്ക്ക് ഇപ്പോഴും ഋഷി പറയുന്നതനുസരിച്ച് അതിഥി ടീച്ചറിന്റെ അരികിൽ നിന്നും മാറാൻ ഒട്ടും തന്നെ താല്പര്യമില്ല. ആരും ഇല്ലാതിരുന്ന സമയത്തും തന്റെ എല്ലാ ആവശ്യങ്ങൾക്കും കൂട്ടായത് അതിഥി ടീച്ചർ മാത്രമാണ്. അതിലുപരി, ഋഷിയുടെ പെറ്റമ്മയും.ഏത് സമയത്തും ആ തണൽ സൂര്യയ്ക്കുള്ളത് നല്ലതാണ്.

ഇന്നലെ, ഇക്കാര്യങ്ങൾ സൂര്യ ആര്യയോട് പറഞ്ഞിരുന്നു… സാധാരണ ലീവ് കഴിഞ്ഞ് കോളേജിലേക്ക് പോകുന്നത്, സന്തോഷത്തോടെയാണ്.. അതിനുള്ള പ്രധാനകാരണം ടീച്ചറിനെ കാണാമല്ലോ.. എന്നുള്ളത് തന്നെയാണ്. പക്ഷെ, ഇന്ന് പോകുന്നത് ടീച്ചറിനോട് യാത്ര പറയാൻ വേണ്ടിയാണെന്ന്… എന്ന് പറയുമ്പോൾ, സൂര്യയെ പോലെ ആര്യയ്ക്കും നല്ല വിഷമം ആകുന്നുണ്ട്.

സൂര്യയ്ക്ക് അതിഥി ടീച്ചറുമായുള്ള ഈ വേർപിരിയിൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് തന്നെയാണ് കാരണം. പിന്നെ, പഠനം ഉപേക്ഷിച്ചാലോ.. എന്നൊക്ക പറയുന്നുണ്ട്. സൂര്യയെ സീരിയലിന്റെ ആദ്യ ഭാഗം മുതൽ ഒരു ലക്ഷ്യ ബോധമുള്ള കുട്ടിയായിട്ടാണ് കാണിച്ചത്. ആ കാര്യം ഉള്ളതുകൊണ്ട് കൂടിയാണ്, റിഷിയ്ക്ക് സുര്യയോടുള്ള സ്നേഹം കൂടിയത്.. പിന്നെ ഇങ്ങനെയൊന്നും ചിന്തിക്കുന്നത് പോലും ശെരിയല്ല. അതൊക്കെ ആര്യ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.

പക്ഷെ, മനസ്സിലാകാത്ത ആളാണോ ഋഷി, ഇത്രയും സമ്മർദ്ദം സൂര്യക്ക് അനുഭവപ്പെടുമ്പോൾ, അത് പഠനത്തെ ബാധിക്കും. അപ്പോൾ, ഈ രീതി എന്തിനാ..റാണിയമ്മയുടെ വക്കും കേട്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ശ്രമിക്കുന്നത്. കുറച്ചും കൂടി ബോൾഡായി സംസാരിച്ചുകൂടെയോ??

അങ്ങനെയാകുമ്പോൾ, സൂര്യയും ഹാപ്പി ആയിട്ടിരിക്കും. സൂര്യയ്ക്കും ടീച്ചർക്കുമൊക്കെ റാണിയമ്മയുടെ സ്വഭാവം നല്ലതുപോലെ അറിയാം. വിവാഹം നടത്തി കൊടുക്കാമെന്നൊക്കെ പറഞ്ഞിട്ട് അവസാനം കലം ഉടയ്ക്കുമെന്ന്. വാഗ്ദാനങ്ങൾ വിശ്വസിച്ച് കൂടെ നിൽക്കുന്ന ഋഷിയും അവസാനം റാണിയമ്മയെ ഒറ്റപ്പെടുത്തണം, എങ്കിൽ മാത്രമേ.. നമ്മളൊക്കെ ചിന്തിക്കുന്ന രീതിയിൽ കഥ കുറച്ചെങ്കിലും മുന്നോട്ട് പോകുകയുള്ളു…

ഋഷിയുടെ തണുപ്പൻ സ്വഭാവം അനുസരിച്ച്, അങ്ങനെയൊന്നും സംസാരിക്കുന്ന ലക്ഷണമില്ല. അല്ലേലും കൂടെവിടെയുടെ ആദ്യത്തെ കുറച്ചു കാലങ്ങൾക്ക് ശേഷം ഋഷിയുടെ സ്വഭാവം തീർത്തും ലോജിക്കില്ലാത്തതാക്കിയിരുന്നല്ലോ?. ഋഷി സൂര്യയെ പ്രൊപ്പോസ് ചെയ്ത സീൻ ആരും മറന്നിട്ടുണ്ടാകില്ലല്ലോ ? ഇന്നിപ്പോഴുള്ള ഋഷിയുടെ സ്വഭാവം കണ്ടിട്ട് ആ പഴയ വീഡിയോ എടുത്തുനോക്കിയാൽ രണ്ടും രണ്ടുപേരാണെന്ന് തോന്നും.

കുറെ കാലത്തിനു ശേഷം ഇന്നത്തെ എപ്പിസോഡിൽ മിത്രയെ കാണിക്കുന്നുണ്ട്. അപ്പോൾ എന്തയാലും അടുത്ത സംഘട്ടത്തിനുള്ള നാളുകൾ ഏറ്റവും അടുത്ത് വരുന്നു എന്ന് വേണം പറയാൻ. പ്രണയം എന്ന് പറയുന്നത് രണ്ടു വ്യക്തികൾക്ക് പരസ്പരം ഉണ്ടാകേണ്ടതാണ്, അല്ലാതെ പിടിച്ചു വാങ്ങേണ്ടതല്ലെന്ന്.. സ്വന്തം അച്ഛനും അമ്മയെങ്കിലും ആ കുട്ടിയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്.

ഇല്ലെങ്കിൽ, ഇന്നത്തെ എപ്പിസോഡിൽ ഋഷിയോട് ആര്യ ഒരു കാര്യം പറയുന്നുണ്ട്. അതുപോലെ ഋഷിയങ്ങു ചെയ്തു കാണിച്ചു കൊടുക്ക്… പിന്നെ, മിത്രയുടെ സ്വഭാവം അനുസരിച്ച് ഇനി എന്തൊക്കെ ചെയ്താലും അസ്തിയ്ക്ക് പിടിച്ചു പോയ പ്രണയം ആയതുകൊണ്ടും, എന്തും ചെയ്യാൻ കൂട്ടായി റാണിയമ്മ ഉള്ളതുകൊണ്ടും, ഋഷിയെ മറക്കുന്ന ലക്ഷണമൊന്നുമില്ല. അല്ല, ഇപ്പോഴത്തെ ഋഷി അങ്ങനൊന്നും ചെയ്യുന്ന മട്ടില്ല . ആദി സാർ ചെയ്തപോലെ ഒരു തണുപ്പൻ കഥാപാത്രമായി ഋഷിയെ മാറ്റാനാണ് എങ്കിൽ തുടക്കം മുതൽ അതുതന്നെ മതിയായിരുന്നു. ഇതിപ്പോൾ കലിപ്പൻ ഋഷി എന്നൊക്കെ പറഞ്ഞിട്ട് …. ഏതായാലും കുറേക്കൂടി മുന്നോട്ട് പോയിട്ടാകും ഋഷിയുടെയും സൂര്യയുടെയും പ്രതികാരങ്ങൾ ഉണ്ടാവുക… അത് പ്രതീക്ഷിച്ചിരിക്കാം എന്നല്ലാതെ ഒന്നും നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കില്ല.

More in serial

Trending

Recent

To Top