
serial
ഞങ്ങടെ അമ്മയറിയാതെ ഇങ്ങനയല്ല!! ആ ക്രൈം ത്രില്ലർ എവിടെ??
ഞങ്ങടെ അമ്മയറിയാതെ ഇങ്ങനയല്ല!! ആ ക്രൈം ത്രില്ലർ എവിടെ??
Published on

ഓരോ ദിവസവും കഴിയുമ്പോഴും നമ്മളാരും പ്രതീക്ഷിക്കാത്ത വഴിയിലേക്കാണ് അമ്മയറിയാതെയുടെ കഥ മാറുന്നത്. വീക്കെൻഡ് പ്രോമോകളിൽ മാത്രം പ്രേക്ഷകരെ സംതൃപ്തി പെടുത്താൻ വേണ്ടി ആ പഴയ അമ്മയറിയാതെയുടെ കഥ പിന്തുടർന്നുള്ള എന്തെങ്കിലും കാണിക്കും. അത് അവസാനം കാണിക്കുന്നതോ… ആ വീക്കിൽ അവസാനം മാത്രമായിരിക്കും.
പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, സ്ത്രീ പ്രാധിനിത്യം ഉറപ്പു വരുത്തുന്ന… ഏതൊരു സ്ത്രീയും തന്നെ നശിപ്പിക്കാൻ വരുന്നവന്മാരോട് ഏത് രീതിയൽ ആയിരിക്കണം പ്രതികരിക്കേണ്ടത്, എന്നൊക്കെയുള്ള സാമൂഹിക പ്രതിബന്ധതയുള്ള ഒരു സീരിയലായിരുന്നു എല്ലാവരയുടെയും മനസിലെ അമ്മയറിയാതെ, ഇപ്പോൾ ദാ.. മാസങ്ങളായി എല്ലാത്തിൽ നിന്നും മാറി റൊമാൻസും, വിവാഹവും ഡൈവേഴ്സുമൊക്കെ ആയി പരമ്പര.
ഇന്നത്തെ എപ്പിസോഡിലും മുഴുനീള വിനീത് അപർണ പ്രണയം തന്നെയാണ് കാണിക്കുന്നത്. ആരും അറിയാതെ വിനീതിന്റെ വീട്ടിലേക്ക് ഒരുദിവസം അടിച്ചുപൊളിക്കാൻ പോകുന്നതാണ്,വിനീതും അപർണ്ണയും…വീട്ടിൽ നിന്നും അച്ഛനെയും അമ്മയെയും പറഞ്ഞു പറ്റിച്ച്, അലീനയുടെ കണ്ണും വെട്ടിച്ച് പോകാനായിരുന്നു പ്ലാൻ.. എ ന്നാൽ , ഇവരുടെ ഈ ചുറ്റിക്കളി അലീന കണ്ടു പിടിക്കാനൊക്കെ സാധ്യതയുണ്ട്. അങ്ങനെ കണ്ടു പിടിച്ചിരുന്നെങ്കിൽ നന്നായേനെ, പിന്നെ കുറെ നാളത്തേക്കെങ്കിലും ഇവരെയൊക്കെ സൈഡാക്കി മാറ്റുമല്ലോ…
പിന്നെ, മഹി ഇന്നത്തെ സമൂഹത്തെയും കുട്ടികളെയും കുറിച്ചും അവർക്കുണ്ടാകുന്ന മാറ്റങ്ങളും, പുത്തൻ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്നൊക്കെ പറയുന്നുണ്ട്. എന്നാൽ, അതിന് നീരജ നൽകുന്ന മറുപടിയാണ് ചിരിപ്പിക്കുന്നത്. എന്തായാലും ഇന്നും… വിനീതും അപർണ്ണയും തമ്മിലുള്ള പ്രണയ സല്ലാപങ്ങളൊക്ക തന്നെയാണ് അമ്മയറിയാതെയിൽ.
മഹിയും നീരാജയുമൊക്കെ ചിന്തിക്കുന്നതും, പ്രവൃത്തിക്കുന്നതുമൊക്കെ നല്ല, കാര്യങ്ങൾ തന്നെയാണ്… ഒരുമിച്ചു പോകാൻ കഴിയില്ല, എന്നുറപ്പു പറഞ്ഞ രണ്ടു പേർക്ക് ഡൈവേഴ്സിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുന്നു. അതിനോടൊപ്പം തന്നെ, തുടർന്ന് അപർണയ്ക്ക് പഠിക്കാനും ഇനി നല്ലൊരു ജോലി ഒക്കെ വാങ്ങട്ടെ, എന്നൊക്കെ പറഞ്ഞ്.. സ്വന്തമായി ജീവിക്കാനുള്ള എല്ലാ വഴികളും ഒരുക്കുകയാണ് അലീന. എന്നാൽ, അപർണ്ണയും വിനീതുമോ?? ഇതൊക്കെ എങ്ങനെ തകർക്കാം എന്ന ചിന്തയിലാണ്.. എന്തായാലും കൊള്ളാം പരമ്പരയുടെ പോക്ക്.
ഇനി സീരിയലിന് എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ, ഉടനെ വരാമെന്നു പറഞ്ഞ അമ്പാടി ഇങ്ങു നാട്ടിലെത്തണം. സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് അടുത്ത മാസമെങ്കിലും അമ്പാടി എത്തിയാൽ ഭാഗ്യം എന്ന് മാത്രമേ, പറയാൻ കഴിയൂ.. പ്രിയതമയെ കാണാൻ വണ്ടി തിരിച്ച പ്രിയതമൻ വഴിയിൽ കുടുങ്ങി കിടക്കുകയാണെന്നൊക്കെ കമൻറുകളിലൂടെ പ്രേക്ഷകർ പറയുന്നുണ്ട്.
ഇനി, ആ പ്രിയതമൻ ഇങ്ങെത്തി.. അലീനയുമായൊക്കെ എന്തെങ്കിലുമൊക്കെ സംസാരിച്ചാൽ മാത്രമേ.. കഥാഗതിയ്ക്ക് മാറ്റങ്ങൾ സംഭവിക്കൂ.. അതിനിടയ്ക്ക്, അനുപമയുടെ എൻട്രി കൂടെ ഉണ്ടായാൽ, പഴയ ക്രൈം ത്രില്ലർ കാണാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഉടൻ തന്നെ അങ്ങനെയൊക്കെ സംഭവിക്കട്ടെ, എന്നല്ലാതെ മറ്റെന്തു പറയാനാ…
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി അഭിയും സക്കർബയും കൂടി ചേർന്ന് ഒരു ആർട്ടിസ്റ്റിനെ പോയി കണ്ടു. തമ്പിയുടെ ചിത്രം നൽകി അത്...
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...