Connect with us

റാണിയമ്മയുടെ കള്ളകളി കൈയ്യോടെ തൂക്കി ഋഷി, കൂട്ടിന് ആദി സാറും ഉണ്ടായിരുന്നെങ്കിൽ!!

serial

റാണിയമ്മയുടെ കള്ളകളി കൈയ്യോടെ തൂക്കി ഋഷി, കൂട്ടിന് ആദി സാറും ഉണ്ടായിരുന്നെങ്കിൽ!!

റാണിയമ്മയുടെ കള്ളകളി കൈയ്യോടെ തൂക്കി ഋഷി, കൂട്ടിന് ആദി സാറും ഉണ്ടായിരുന്നെങ്കിൽ!!

ചുറ്റിനും ശത്രുക്കളും വെല്ലുവിളികൾ നിറഞ്ഞ ജീവിതവുമായി ഋഷിയും സൂര്യയും മുന്നോട്ട് പോകുകയാണ്. ഒരുപാട് നാളുകൾ കൊണ്ട് ആടി ഉലഞ്ഞ് പോകുന്ന സീരിയലിന് ഇന്ന് മുതൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ കൂടെവിടെ ആരാധകനും ആഗ്രഹിച്ച രീതിയിലേക്ക് പരമ്പര മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യയെ ഇല്ലാതാക്കാൻ ജഗനുമായി ചേർന്ന് വീണ്ടും പ്ലാനൊക്കെ നടത്തിയിട്ടുണ്ട് റാണിയമ്മ ,

പക്ഷെ, ഋഷി അതെല്ലാം കൈയ്യോടെ തൂക്കും എന്നുള്ള കാര്യത്തിന് യാതൊരു വിധ സംശയവും വേണ്ട, അതിനുവേണ്ടിയുള്ള ചെറിയ കരുക്കളൊക്കെ ഇന്നത്തെ എപിസോഡിൽ മുന്നോട്ട് വെക്കുന്നുണ്ട്. സൂര്യയെ എങ്ങനെയെങ്കിലും സംരക്ഷിക്കുക അത് മാത്രമാണ് ഋഷിയുടെ ലഷ്യം അതൊക്കെ, ആ മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്.

അതിഥിടീച്ചറിന്റെ പേരിലുള്ള സകല വസ്തുക്കളും ജഗന്റെ പേരിലേക്ക് മാറ്റാൻ സഹായിക്കാമെന്ന് ഉറപ്പിലാണ്, ജഗൻ സകലതും മറന്ന് റാണിയമ്മയുടെ കൂടെ നിൽക്കുന്നത്. പക്ഷെ, ഇന്നലത്തെ ഋഷിയുടെ ആത്മ വിശ്വാസത്തോടുകൂടി അതിഥി ടീച്ചറിനോടുള്ള സംസാരം കണ്ടിട്ട് ഒരിക്കലും, അതിഥി ടീച്ചറിന്റെ, വസ്തുവോ.. വേറെ ഒന്നും ജഗന് സ്വന്തമാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വെറും വ്യാമോഹങ്ങൾ മാത്രമായിരിക്കും. വെറുതെ റാണിയമ്മ, ഓരോ പ്ലാനുകളും ഉണ്ടാക്കിയിട്ട് അവസാനം തോറ്റ് പിന്മാറാനായിരിക്കും വിധി. പിന്നെ എത്രയൊക്കെ തോറ്റാലും വീണ്ടും, പുതിയ കളിയുമായി റാണിയമ്മ വരും എന്നുള്ള കാര്യം ഉറപ്പാണ്.

ഇന്നലത്തെ എപ്പിസോഡില് അമ്മ-മകൻ കോമ്പോയും ആ സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിരുന്നു. ആ സ്നേഹത്തിൽ അറിയാത്ത എങ്കിലും ലയിച്ചു പോയി എന്ന് ഉറപ്പായിട്ടും പറയാവുന്നതാണ്. ഇന്നത്തെ എപ്പിസോഡിലും അത് കാണാനുള്ള ചെറിയ സാധ്യതകളൊക്കെയുണ്ട്. സൂര്യയുടെ താമസം അതിഥി ടീച്ചറിന്റെ അടുക്കൽ നിന്നും മാറുകയല്ലേ… അപ്പോൾ, ഋഷിയും സൂര്യയും കൂടിയാണ് ടീച്ചറിന്റെ അടുത്തുപോയി, യാത്ര പറഞ്ഞ് സാധനങ്ങളൊക്കെ പാക്ക് ചെയ്ത അവിടെ നിന്ന് പോകുന്നത്. സൂര്യയെ സംബന്ധിച്ച്, ഇതൊരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല, പക്ഷെ.. ഋഷിയുമായുള്ള തന്റെ സ്വപ്നം സഫലമാകണമെങ്കിൽ ടീച്ചറുമായുള്ള വേർപിരിയൽ ഉണ്ടാകണം. ടീച്ചറിനും ഇത്, ഒരിക്കലും സഹിക്കാൻ പറ്റുന്ന കാര്യമല്ല.

ഈ വേർപിരിയലിനിടയ്ക്കുള്ള സ്നേഹ സംഭാഷങ്ങളൊക്കെ കാണാം. പിന്നെ ഒരു കാര്യം മാത്രമേ.. ഓർമിപ്പിക്കുന്നുള്ളൂ.. ഈ വേർപിരിയൽ അതിഥി ടീച്ചറിന് ഈ സീരിയലിൽ നിന്നുള്ള ഒരു വേർപിരിയൽ ആകരുത്. സൂര്യയ്ക്കും ഋഷിയ്ക്കും വെല്ലുവിളികൾ വരുന്ന ഓരോ വേളയിലും കൂട്ടിനുണ്ടായിരുന്നത് അതിഥി ടീച്ചറാണ്, ടീച്ചറും കൂടി പോയാൽ കൂടെവിടെ ശോകമാകും. പിന്നെ, ഋഷി ഈ ക്രൂരന്മാരുടെ ദുഷ്ടതയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഒരുപാട് ബുദ്ധിമുട്ടും, ആ അവസരത്തിൽ ആദി സാറെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്നറിയാതെ ആഗ്രഹിച്ചു പോകുന്നു.

സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ചും, ആ സെമിനാറിന് പോയ ആദി സാർ തിരിച്ചു വന്നിരുന്നെങ്കിൽ കാണാൻ ത്രില്ലിംഗ് കൂടുമായിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്.

More in serial

Trending