ക്രിക്കറ്റർ, ഫിറ്റനസ് ട്രെയിനർ, നടൻ… വിശേഷണങ്ങൾ പലതുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ വിവേക്, പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്
ഇപ്പോഴിതാ കാര്‍ത്തിക ദീപം പരമ്പരയുടെ സെറ്റിൽ തങ്ങള്‍ക്ക് ആഹാരം വെച്ചുവിളമ്പുന്നയാളെ കുറിച്ച് വിവേക് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇപ്പോള്‍ വർക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചേട്ടന്‍റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ചെറുപ്പകാലം മുതലേ കഷ്ടകാലങ്ങളുടെ തുടക്കം. കൂലിപ്പണിയെടുത്ത് ജീവിച്ച ചേട്ടന്‍റെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു പെൺകുട്ടി ജനിച്ചു. വളരെ സന്തോഷവാനായി കുടുംബം നോക്കിയിരുന്ന ചേട്ടന്‍റെ കുഞ്ഞിന് ഒന്നര വയസ് പ്രായം .കുഞ്ഞിന് മുലകൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയ്ക്ക് പെട്ടന്ന് ഒരു വയർവേദനയുണ്ടാവുന്നു. ഹോസ്പിറ്റലിലെത്തി പ്രാഥമിക ചികിൽസക്കിടയിൽ ആ അമ്മ മരണപ്പെടുന്നു.
ജീവിതത്തിലെ ഉണ്ടായിരുന്ന സന്തോഷങ്ങൾ നഷ്ടപ്പെട്ട ചേട്ടൻ കുഞ്ഞിനെ വളർത്തി. കൂലി പണിക്കു പോകുമ്പോൾ പോലും കുഞ്ഞിനെ കൂടി കൊണ്ടുപോയി. അച്ഛൻ ജോലി ചെയ്ത സ്ഥലങ്ങൾ എല്ലായിടത്തും സങ്കടവും കളിയും ചിരിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥയാണ് കാരണം. ചേട്ടന്‍റെ മാതാപിതാക്കൾ സുഖമില്ലാത്തവരുമാണ്. കുട്ടിയെ പഠിപ്പിച്ചു. കുട്ടിക്ക് ഏകദേശം 15 വയസുള്ളപ്പോൾ ചേട്ടന് ആദ്യത്തെ ഹാർട്ട് അറ്റാക്ക് വരുന്നു. ഭാര്യ മരിച്ചതിൽ പിന്നെ മറ്റൊരുവിവാഹത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. സ്വന്തം മകൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു.
എന്തെങ്കിലും പറ്റി താൻ മരിച്ചു പോകും എന്ന ഭയത്തിൽ മകൾക്ക് 18 വയസ് തികഞ്ഞപ്പോൾ തന്നെ വിവാഹം നടത്തി കൊടുത്തു. ആ മകൾ സന്തോഷമായി ജീവിക്കുന്നു. പക്ഷേ ചേട്ടന്‍റെ കഷ്ടപാടുകൾ മാറിയിട്ടില്ല. ചേട്ടന്‍റെ അമ്മയും അച്ഛനും കിടപ്പു രോഗികളാണ്. ഇവിടെ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ പോയിട്ട് വേണം അവർക്ക് വേണ്ടി എന്തങ്കിലും ചെയ്യാനും സഹായിക്കാനും .രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ജോലിസ്ഥലം പിന്നെ രാത്രി വീട്ടിലെ കാര്യകൾ .
ഇന്ന് എന്‍റെ ഫോൺ ഒന്നു ചാർജ് ചെയ്ത് തരാമോന്ന് ചോദിച്ചു. ഒരു മാസത്തേക്ക് ചാർജ് ചെയ്തു കൊടുത്തു. അപ്പോൾ തന്നെ മകളെ വിളിച്ചു സംസാരിക്കുന്നതു കണ്ടു. പെട്ടന്ന് ചേട്ടൻ കരയുന്നത് കണ്ടു. എന്തു പറ്റി എന്നു ചോദിച്ചപ്പോൾ വിതുമ്പി കരഞ്ഞുകൊണ്ട് ചേട്ടൻ പറഞ്ഞു എല്ലാ ദിവസവും വിളിക്കുന്ന ഞാൻ അഞ്ചു ദിവസമായി ഞാനെന്‍റെ മകളുമായി സംസാരിച്ചിട്ട്. ഫോണിൽ കാശിടാൻ പറ്റാത്തതു കൊണ്ട് – ഇതൊക്കെ ചിലപ്പോൾ തമാശയായും വായിച്ചും കളയാം.പക്ഷേ. ആ അച്ഛൻ മകളെ എന്തുമാത്രം സ്നേഹിക്കുന്നു”, വിവേക് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...