Connect with us

പേളിയോട് ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനാണ്; എത്ര പറഞ്ഞാലും ചിലപ്പോൾ കേൾക്കില്ല; മനസ്സ് തുറന്ന് ശ്രീനീഷ് !

Malayalam

പേളിയോട് ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനാണ്; എത്ര പറഞ്ഞാലും ചിലപ്പോൾ കേൾക്കില്ല; മനസ്സ് തുറന്ന് ശ്രീനീഷ് !

പേളിയോട് ദേഷ്യപ്പെടുന്നത് ഇക്കാര്യത്തിനാണ്; എത്ര പറഞ്ഞാലും ചിലപ്പോൾ കേൾക്കില്ല; മനസ്സ് തുറന്ന് ശ്രീനീഷ് !

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട ഒരു പ്രണയമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ഇന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണിത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇവർ.

തുടക്കത്തിൽ എല്ലാവരും ഏറെ സംശയത്തോടെയായിരുന്നു ഇവരുടെ പ്രണയത്തെ നോക്കിയിരുന്നത്. ഗെയിം പ്ലാൻ ആണോ എന്ന് സഹമത്സരാർത്ഥികൾ പോലും സംശയിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് ഷോ അവസാനിച്ചതിന് തൊട്ട് പിന്നാലെ വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ മകൾ നിലയ്ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് പേളിയും ശ്രീനിയും.

പേളിഷ് ദമ്പതികളെ പോലെ നില ബേബിയും സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞിന്റ പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട്. പേളിയും ശ്രീനീയുമാണ് പേജ് കൈ കാര്യം ചെയ്യുന്നത്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഇതിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. തങ്ങളുടെ വിശേഷവും സന്തോഷവുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്രീനീഷിന്റെ ഒരു പഴയ അഭിമുഖമാണ്. പേളിയോട് ദേഷ്യപ്പെടുന്ന കാര്യത്തിന് കുറിച്ചാണ് ശ്രീനീ പറയുന്നത്. അത് കഴിക്കരുതെന്ന് പറഞ്ഞാൽ പേളി കഴിക്കും. ചിലപ്പോൾ പറയുന്നത് കേൾക്കില്ലെന്നും വഴക്ക് പറയുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് ശ്രീനി പറയുന്നു. എങ്കിലും അടിപൊളിയാണെന്നു നടൻ പറയുന്നുണ്ട്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പേളിയോട് ദേഷ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിയുടെ മറുപടി. ” എണ്ണ ചേർന്ന ഭക്ഷണങ്ങൾ പേളിയ്ക്ക് കഴിക്കാൻ പാടില്ല. മുഖത്ത് കുരുവരും. ചിലപ്പോൾ കഴിക്കരുതെന്ന് പറഞ്ഞാലും അത് കഴിക്കും. അപ്പോൾ പേളിയോട് ദേഷ്യപ്പെടുമെന്ന് ശ്രീനി പറയുന്നത്. പേളി പറഞ്ഞിട്ടാണ് താൻ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നും‌ താരം കൂട്ടിച്ചേർത്തു.രണ്ട് പേർക്കും ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ശ്രീനീഷ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ട് പേർക്കും ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ചിക്കൻ ബിരിയാണിയോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നത്. തന്റെ ശാന്ത സ്വഭാവമാണ് പേളിയ്ക്ക് കൂടുതൽ ഇഷ്ടം. തനിക്ക് ദേഷ്യം വരാറില്ലേ എന്ന് പേളി ചോദിക്കാറുണ്ടെന്നും ശ്രീനി അഭിമുഖത്തിൽ പറയുന്നു.

ഭാര്യയുടെ ഇഷ്ട സ്വഭാവത്തെ കുറിച്ച് ശ്രീനിയും പറയുന്നുണ്ട്. ഒരു മോട്ടിവേഷൻ സ്പീക്കർ ആവാനാണ് പേളിയുടെ ഏറ്റവും വലിയ ആഗ്രഹം.”തനിക്ക് ലോകത്തുള്ള എല്ലാവർക്കും നല്ലത് ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഇത് സ്റ്റേജിലോ കുറെ ആളുകൾ കൂടുന്ന സ്ഥലത്തോ അല്ല പറയുന്നത്. തന്നോട് പേഴ്സണലായിട്ടാണ് ഇക്കാര്യം പറയുന്നത്. എല്ലാവരേയും കെയർ കൊടുത്ത് സ്ട്രേങ്ങ് ആക്കണമെന്ന് പേളി എപ്പോഴും തന്നോട് പറയാറുണ്ട്’
‘അഞ്ച് മിനിറ്റിൽ കൂടുതൽ ദേഷ്യം നിലനിൽക്കില്ലെന്നും ശ്രീനീഷ് പറയുന്നു. ”താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും. കൂടാതെ ഭാര്യയെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ശ്രീനി പറയുന്നു. പേളിയുടെ ഫാൻസാണ് തന്നേയും ഇഷ്ടപ്പെടുന്നത്. കൂടാതെ ജീവിതം പ്ലാൻ ചെയ്യാറില്ലെന്നും പറയുന്നു. പ്ലാൻ ചെയ്യാതെയാണ് യാത്രകൾ പലതും പോകുന്നതെന്നും ഹണിമൂണിന് പോയ കാര്യം പങ്കുവെച്ച് കൊണ്ട് ശ്രീനി പറയുന്നു”. പേളിയും ശ്രീനിയും ഇനിയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെയെന്ന് ആരാധകർ ആശംസിക്കുന്നുണ്ട്.

about sreenish

More in Malayalam

Trending