ഇരയോടൊപ്പം നിന്നവരാണ് ഇവർ… പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്! ‘ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ’; പൃഥ്വിയോടും ദുൽഖറിനോടും ഹരീഷ് പേരടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതിജീവിതയ്ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാമോ എന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ചോദിക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ
പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇരയോടൊപ്പം നിന്നവരാണ് ഇവർ. പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്. ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം, അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം, നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം. അവർ കാത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ, ആശംസകൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...