Connect with us

പത്മസരോവരത്തിലേയ്ക്ക് പോലീസ് എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തി കാവ്യ, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും!?

Malayalam

പത്മസരോവരത്തിലേയ്ക്ക് പോലീസ് എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തി കാവ്യ, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും!?

പത്മസരോവരത്തിലേയ്ക്ക് പോലീസ് എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തി കാവ്യ, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും!?

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ നില്‍ക്കുകയാണ് നടിയെ ആക്രമിച്ച സംഭവം. കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങളാണ് ഓരോ ദിവസം കഴിയുംതോറും പുറത്തെത്തുന്നത്. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമാണ് ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുള്ളത്. എന്നാല്‍ കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തുവരുമെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ പത്മസരോവരത്തിലേയ്ക്ക് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടില്‍ പരിശോധനയ്ക്കെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അതേസമയം ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേത് ആക്കിയിട്ടുണ്ട്.

പോലീസുകാര്‍ ഗേറ്റിനു പുറത്ത് എത്തിയപ്പോള്‍ തന്നെ കാവ്യ ഇക്കാര്യം അച്ഛനെയും അമ്മയെയും വിളിച്ച് പറഞ്ഞു. ഉടന്‍ തന്നെ കാവ്യയുടെ അച്ഛനും അമ്മയും സ്ഥലത്തെത്തിയിരുന്നു. കാവ്യയുടെ അമ്മയുടെയും മൊഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. കാവ്യയും ദിലീപും തമ്മിലുണ്ടായിരുന്ന ബന്ധം ആദ്യം മഞ്ജുവിലേയ്ക്ക് എത്തുന്നത് കാവ്യയുടെ അമ്മ ശ്യാമള പറഞ്ഞിട്ടാണ്. ഇവിടം മുതലാണ് ഇരുവരുടെയും ബന്ധത്തില്‍ വിങ്ങലേല്‍ക്കാന്‍ തുടങ്ങിയത്. കാവ്യയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ ആക്രമിക്കപ്പെട്ട നടി കൂടി പറഞ്ഞതോടെ ദിലീപിന് വൈരാഗ്യം കൂടുകയായിരുന്നു. കാവ്യയുടെ അമ്മയെ ഒന്നും ചെയ്യാന്‍ കഴയാത്തത് കൊണ്ട് തന്നെ നടിയിലേയ്ക്ക്് നീങ്ങുകയായിരുന്നു.

കാവ്യയുടെ അമ്മയാണ് ഇതിനെല്ലാം പിന്നിലെത്തും ചോദ്യം ചെയ്യേണ്ടത് പോലെ ചോദ്യം ചെയ്താല്‍ എല്ലാം പറയുമെന്നുമാണ് ചര്‍ച്ചാ വിഷയം. മാത്രമല്ല, പള്‍സര്‍ സുനിയുടെ മാഡം കാവ്യ ആണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍.

ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. വീട്ടില്‍ ദിലീപുണ്ടെന്നും, സംസാരിച്ചുവെന്നും വിശദമായ പരിശോധന തുടരുകയാണെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹം പറഞ്ഞതുമില്ല.

അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയില്‍ വാദിക്കും. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top