Connect with us

പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ് ; അത്തരമൊരു സാഹചര്യമുണ്ടായത്തിൽ ഖേദിക്കുന്നു; ഹരീഷ് പേരടിയുടെ വിഷയത്തിൽ അശോകൻ ചരുവിൽ!

Movies

പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ് ; അത്തരമൊരു സാഹചര്യമുണ്ടായത്തിൽ ഖേദിക്കുന്നു; ഹരീഷ് പേരടിയുടെ വിഷയത്തിൽ അശോകൻ ചരുവിൽ!

പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ് ; അത്തരമൊരു സാഹചര്യമുണ്ടായത്തിൽ ഖേദിക്കുന്നു; ഹരീഷ് പേരടിയുടെ വിഷയത്തിൽ അശോകൻ ചരുവിൽ!

പുരോഗമന കലാസാഹിത്യസംഘത്തിന്റെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് അശോകൻ ചരുവിൽ. പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം കോർപ്പറേറ്റ് മൂലധനവും രാഷ്ട്രീയഹിന്ദുത്വവും നടത്തുന്ന ജനവേട്ടക്കെതിരെ വിവിധ മേഖലകളിൽ ഉണ്ടാകുന്ന പ്രതികരണങഅങളിൽ കണ്ണിചേരാൻ പു ക സ ആഗ്രഹിക്കുന്നുണ്ടെന്നും ഈ ഘട്ടത്തിൽ ഇന്ത്യൻ ഭരണവർഗ്ഗത്തോടൊപ്പം നിൽക്കുന്നവരുമായി സഹകരിക്കുക സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വർഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവർത്തനം അവർ തുടരുന്നു. ആർ.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി (ശ്രി.പേരടിയെ ഉദ്ദേശിച്ചല്ല) സഹകരിക്കാൻ പു ക സ ക്ക് തൽക്കാലം നിവർത്തിയില്ല’,അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രശസ്ത നടൻ ശ്രി.ഹരീഷ് പേരടിയെ ക്ഷണിച്ചുവെന്നും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി എന്നുമുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു. രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ല.പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു.

ശ്രി.പേരടിയോട് നിർവ്യാജം മാപ്പു ചോദിക്കുന്നു.അതേ സമയം ഇത്തരം നിർഭാഗ്യകരമായ സംഗതികൾ ഇടക്ക് ഉണ്ടാവാനുള്ള സംഗതികൾ വിശദീകരിക്കേണ്ടിയിരിക്കുന്നു.പു ക സ കേവലമായ ഒരു സാംസ്കാരിക സംഘടനയല്ല. കൃത്യമായ ലക്ഷ്യമുള്ള, നയവും പരിപാടിയുമുള്ള സംഘടനയാണ്. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താൻ വേണ്ടി രാജ്യത്തെ മഹാന്മാരായ കലാകാരന്മാർ രൂപീകരിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ ഭാഗവും തുടർച്ചയുമാണത്.

സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് എതിരുനിന്ന ആരെയും ചില സംവാദപരിപാടികൾക്കൊഴികെ അക്കാലത്ത് സഹയാത്രികരാക്കിയിട്ടില്ല.ഇന്ന് പു ക സ പ്രവർത്തിക്കുന്നത് രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ വേണ്ടിയാണ്. സമ്രാജ്യത്തത്തിൻ്റെ ശിങ്കിടിയായി നിന്നുകൊണ്ട് ആർ.എസ്.എസ്. ജനങ്ങൾക്ക് നേരെ നടത്തുന്ന വെല്ലുവിളികളെ നേരിടാനാണ്. ഈ പ്രവർത്തനത്തിൽ താൽപ്പര്യമുള്ള മുഴുവൻ സാംസ്കാരിക പ്രവർത്തകരേയും കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.

കോർപ്പറേറ്റ് മൂലധനവും രാഷ്ട്രീയഹിന്ദുത്വവും നടത്തുന്ന ജനവേട്ടക്കെതിരെ വിവിധ മേഖലകളിൽ നിരവധി പ്രതികരണങ്ങൾ രാജ്യത്ത് ഉണ്ടാവുന്നുണ്ട്. അതിനോടെല്ലാം കണ്ണിചേരാൻ പു ക സ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ ഭരണവർഗ്ഗത്തോടൊപ്പം നിൽക്കുന്നവരുമായി സഹകരിക്കുക സാധ്യമല്ല.ജനവിരുദ്ധമായി തീർന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെ ജനകീയ ബദൽ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിൽ ഉള്ളത്. ഈ ജനകീയ സർക്കാർ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്.

അതുപോലെ തന്നെ വർഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിൻ്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിനൊപ്പം പു ക സ ഇപ്പോൾ നിലയുറപ്പിക്കുന്നു.ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സർക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിക്കും.

രാഹുൽ ഗാന്ധിക്കും എതിരായുള്ള നീക്കം അതിൻ്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വർഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവർത്തനം അവർ തുടരുന്നു.ആർ.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി (ശ്രി.പേരടിയെ ഉദ്ദേശിച്ചല്ല) സഹകരിക്കാൻ പു ക സ ക്ക് തൽക്കാലം നിവർത്തിയില്ല എന്ന വിവരം ഖേദത്തോടെ അറിയിക്കുന്നു.

More in Movies

Trending

Recent

To Top