
Malayalam
അതെ ഞാൻ രജനികാന്തിന്റെ മകളാണ് ;സംശയമുണ്ടെങ്കിൽ ഡി എൻ എ നടത്താം; മനസ്സ് തുറന്ന് ചക്കപ്പഴത്തിലെ ശ്രുതി!
അതെ ഞാൻ രജനികാന്തിന്റെ മകളാണ് ;സംശയമുണ്ടെങ്കിൽ ഡി എൻ എ നടത്താം; മനസ്സ് തുറന്ന് ചക്കപ്പഴത്തിലെ ശ്രുതി!

ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശ്രുതി രജനികാന്താണ് വേഷം കൈകാര്യം ചെയ്യുന്നത്. സ്റ്റൈല്‍ മന്നന് രജനികാന്ത് അല്ലാതെ, കേരളത്തിലും ഒരു രജനികാന്ത് ഉണ്ട് എന്ന് മലയാളികള്‍ തിരച്ചറിഞ്ഞത് ഈ സീരിയലിലെ പൈങ്കിളിയെ കണ്ട ശേഷമാണ്. പൈങ്കിളിയെ അവതരിപ്പിയ്ക്കുന്ന നടിയുടെ പേര് ശ്രുതി രജനികാന്ത് ആണെന്ന് കേട്ടപ്പോള്‍, ഹേ രജനികാന്തോ എന്ന് പലരും ചോദിച്ചു. അതെ എന്റെ അച്ഛന് രജനികാന്ത് ആണ് എന്ന് ശ്രുതി പറയുന്നു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ശ്രുതി കാര്യങ്ങള്‍ കുറച്ചുകൂടെ വ്യക്തമാക്കി.
അതെ എന്റെ അച്ഛന് രജനികാന്ത് ആണ്. വേണമെങ്കില്‍ ഡി എന്‍ എ ടെസ്റ്റ് നടത്താനും ഞാന്‍ തയ്യാറാണ്. തമിഴ് സൂപ്പര്‍ മന്നന് തന്നെ വിളിച്ച്, ഞാനെപ്പോഴാ നിന്റെ അച്ഛന് ആയത് എന്ന് ചോദിച്ചാല്‍ തെളിവായി ഞാന്‍ എന്റെ ആധാര്‍ കാണിച്ച് കൊടുക്കും. എന്റെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ്, പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല എന്നും ശ്രുതി പറയുന്നു .
പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണ് താന്‍ എന്നാണ് ശ്രുതി പറയുന്നത് . സ്കൂളിലെല്ലാം പഠിക്കുമ്പോള്‍ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോള്‍ ഒന്ന് ശ്രദ്ധിയ്ക്കും. രജനികാന്തിനെ കണ്ടിട്ട് അല്ല അച്ഛന് പേരിട്ടത്. അച്ഛന് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രജനികാന്ത് എന്ന നടന് വരുന്നതും, അദ്ദേഹത്തിന്റെ സിനിമ ഹിറ്റായതും. തമിഴിലെ ആ രജനികാന്ത് ഹിറ്റ് ആയതിനൊപ്പം ഇവിടെ കേരളത്തില്‍ ഹിറ്റായ രജനികാന്ത് ആണ് എന്റെ അച്ഛന് എന്നാണ് ശ്രുതി പറയുന്നത്.
ചക്കപ്പഴം എന്ന സീരിയലില്‍ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. അര്‍ജ്ജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ നോക്കി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചിനെ എങ്ങിനെയാ അമ്മ വേഷത്തിലൊക്കെ അഭിനയിപ്പിക്കുന്നത് എന്ന് ചോദിക്കും എന്ന് കരുതിയിരുന്നു. പക്ഷെ സ്ക്രീനില്‍ കണ്ടപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നിയെന്നും ശ്രുതി പറയുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...